Image

കാല്‍വിന്‍ പൂവത്തൂരിന്റ് ശെമ്മാശ പട്ട ശുശ്രൂഷ മേയ് ഏഴിന്

Published on 24 April, 2017
കാല്‍വിന്‍ പൂവത്തൂരിന്റ് ശെമ്മാശ പട്ട ശുശ്രൂഷ മേയ് ഏഴിന്
    ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെയൂറോപ്പ്ആഫ്രിക്ക ഭദ്രാസനത്തിലെ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗം കാല്‍വിന്‍ പൂവത്തൂര്‍ ശെമ്മാശ പട്ട ശുശ്രൂഷയിലേക്ക്. മേയ് ഏഴിന് ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ വിശുദ്ധ കുര്‍ബാനയെതുടര്‍ന്നു നടക്കുന്ന ചടങ്ങില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസില്‍നിന്നും ശെമ്മാശ പട്ടം സ്വീകരിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെയിലെ ആദ്യ ശെമ്മാശ പട്ട സ്ഥാനാരോഹണ ശുശ്രൂഷയാണിത്.

യുകെയില്‍ കുടിയേറിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ ആദ്യമായി വൈദികവൃത്തിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വ്യക്തിയാണ് കാല്‍വിന്‍. ലിസ്ബണിലെ ഫോര്‍ട്ട്ഹില്‍ കോളജിലെ പഠനത്തിനുശേഷം ലണ്ടന്‍ ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും സ്വന്തമാക്കിയശേഷമാണ് കാല്‍വിന്‍ കോട്ടയം വൈദിക സെമിനാരിയില്‍ ചേര്‍ന്നത്.

ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന അടൂര്‍ ഇളമണ്ണൂര്‍ പൂവത്തൂര്‍ വീട്ടില്‍ ജയ്‌സണ്‍ തോമസ് പൂവത്തൂരിന്േ!റയും ലിനിയുടേയും മകനാണ് കാല്‍വിന്‍. സഹോദരി: റിമ.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക