Image

വനിതാവേദി കുവൈത്ത് പ്രതിനിധികള്‍ അംബാസിഡറുമായി കൂടികാഴ്ച നടത്തി

Published on 24 April, 2017
വനിതാവേദി കുവൈത്ത് പ്രതിനിധികള്‍ അംബാസിഡറുമായി കൂടികാഴ്ച നടത്തി
    കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജെയ്‌നുമായി കൂടികാഴ്ച നടത്തി. ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പ്രതിനിധി സംഘം അംബാസിഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. വനിതാവേദി പ്രസിഡന്റ് ശാന്താ ആര്‍.നായര്‍, വനിതാവേദി, കുവൈത്തിലും, നാട്ടിലും നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.ജനറല്‍ സെക്രട്ടറി ടോളി തോമസ്, സജിത സ്‌കറിയ എന്നിവര്‍ അവധി കാലങ്ങളിലെ വിമാന കന്പനികളുടെ ചൂഷണം, സ്‌കൂള്‍ ഫീസ് വര്‍ധനവ് എന്നിവയെപ്പറ്റി ചര്‍ച്ച നടത്തി.

കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യം ഒരുക്കുക, സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നതിനായി കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങുക. ഡേ കെയര്‍ സെന്ററുകള്‍ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പ്രതിനിധി സംഘം അംബാസഡര്‍ക്ക് കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക