Image

ചില മാധ്യമപ്രവര്‍ത്തകര്‍ വൈരാഗ്യം തീര്‍ത്തതെന്ന്‌ എം.എം മണി നിയമസഭയില്‍

Published on 25 April, 2017
ചില മാധ്യമപ്രവര്‍ത്തകര്‍ വൈരാഗ്യം തീര്‍ത്തതെന്ന്‌ എം.എം മണി നിയമസഭയില്‍

തിരുവനന്തപുരം: താന്‍ സ്‌ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്ന്‌ മന്ത്രി എം.എം മണി നിയമസഭയില്‍. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ചു സംസാരിച്ചെന്ന ആരോപണത്തോട്‌ പ്രതികരിച്ചുകൊണ്ട്‌ നിയമസഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.

 തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടിയായാണ്‌ മന്ത്രിയുടെ വിശദീകരണം.
17മിനിറ്റ്‌ ദൈര്‍ഘ്യമുളള പ്രസംഗമാണ്‌ താന്‍ മൂന്നാറില്‍ നടത്തിയത്‌. ഇത്‌ എഡിറ്റ്‌ ചെയ്‌താണ്‌ തനിക്കെതിരെ ഉപയോഗിച്ചത്‌. തന്റെ പ്രസംഗം മുഴുവനായി കേള്‍ക്കാന്‍ അദ്ദേഹം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു.

ചില മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ തന്നോട്‌ വൈരാഗ്യമുണ്ടെന്നും അതാണ്‌ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
തന്റെ പ്രംസഗത്തിലൂടെ താന്‍ ഒരു സ്‌ത്രീയേയും അപമാനിച്ചിട്ടില്ല. തന്റെ നാട്ടിലും വീട്ടിലും സ്‌ത്രീകളുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക