Image

ജര്‍മ്മന്‍ എയര്‍പോര്‍ട്ട് പരിശോധനകള്‍ കര്‍ശനമാക്കുന്നു

ജോര്‍ജ് ജോണ്‍ Published on 25 April, 2017
ജര്‍മ്മന്‍ എയര്‍പോര്‍ട്ട് പരിശോധനകള്‍ കര്‍ശനമാക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ എയര്‍പോര്‍ട്ടുകളിലെ പാസ്‌പോര്‍ട്ട് പരിശോധനകള്‍ കര്‍ശനമാക്കുന്നു. യൂറോപ്പില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകര ആക്രമണങ്ങളുടെ പഞ്ചാത്തലത്തിലാണ് ഈ കര്‍ശന പരിശോധനകള്‍ നടപ്പാക്കുന്നത്. എയര്‍പോര്‍ട്ടുകളെ കൂടാതെ യൂറോപ്യന്‍ രാജ്യാതിര്‍ത്തികളിലും, ബ്രേമന്‍, ഹംബൂര്‍ഗ്, കീല്‍ തുറമുഖങ്ങളിലും  പാസ്‌പോര്‍ട്ടുകള്‍ കര്‍ശനമായി പരിശോധിക്കും.

ഈ മാസത്തില്‍ ഫ്രാന്‍സിലുണ്ടായ ആക്രമണം, ജര്‍മ്മനിയില്‍ ടര്‍ക്കി പൗരന്മാരുടെ ഇടയയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സമയത്ത് ഉണ്ടായ അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയും, ജര്‍മനിയിലെ വര്‍ദ്ധിച്ചു വരുന്ന മോഷണങ്ങളും ഈ കര്‍ശന പാസ്‌പോര്‍ട്ട് പരിശോധനള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നു. നിയമാനുസ്യുതം ജര്‍മ്മനിയില്‍ വരുന്നവരും, ടൂറിസ്റ്റുകളും ഈ കര്‍ശന പരിശോധനയുമായി സഹകരിക്കണമെന്ന് ജര്‍മന്‍ ആഭ്യന്തര വകുപ്പും, വിദേശകാര്യ വകുപ്പും അഭ്യര്‍ത്ഥിക്കുന്നു.


ജര്‍മ്മന്‍ എയര്‍പോര്‍ട്ട് പരിശോധനകള്‍ കര്‍ശനമാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക