Image

സെനറ്റര്‍മാരെ വൈറ്റ് ഹൗസിലെക്കു വിളിപ്പിച്ചത് ആശങ്ക പടര്‍ത്തി

Published on 25 April, 2017
സെനറ്റര്‍മാരെ വൈറ്റ് ഹൗസിലെക്കു വിളിപ്പിച്ചത് ആശങ്ക പടര്‍ത്തി
വാഷിംഗ്ടണ്‍ ഡിസി: ഉത്തരകൊറിയന്‍ പ്രതിസന്ധിയെക്കുറിച്ചു വിശദീകരിക്കാനായി യുഎസ് സെനറ്റിലെ മുഴുവന്‍ അംഗങ്ങളെയും വൈറ്റ് ഹൗസിലെക്കു വീളിച്ചത് ആശങ്കയായി.

നോര്‍ത്ത് കൊറിയക്കെതിരെ സൈനിക നടപടിക്കുള്ള തുടക്കമാണോ ഇതെന്നാണ് സംശയം. എല്ലാ സെന്റര്‍മാരെയും വിളിച്ചു ചേര്‍ക്കുന്നത് ഇതാദ്യമാണ്.

സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സന്‍, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സ്, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ജനറല്‍ ജോസഫ് ഡഫോര്‍ഡ് എിവര്‍ സെനറ്റര്‍മാരെ അഭിസംബോധന ചെയ്യും. 

കൊറിയന്‍ തീരത്തേക്ക് അയച്ച യുഎസിന്റെ വിമാനവാഹിനിക്കപ്പല്‍ വേണ്ടിവന്നാല്‍ മുക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. 

ശനിയാഴ്ച ഉത്തരകൊറിയ കസ്റ്റഡിയിലെടുത്ത അമേരിക്കന്‍ പ്രഫസര്‍ ടോണി കിമ്മിനെ വിട്ടുകിട്ടനായി ചൈനയുടെ സഹായം തേടുമെന്നു യുന്നിലെ അംബാസഡര്‍ നിക്കി ഹേലി വ്യക്തമാക്കി. പ്യോഗ്യാംഗിലെ യൂണിവേഴ്‌സിറ്റിയില്‍ അക്കൗണ്ടിംഗ് കോഴ്‌സ് പഠിപ്പിക്കാനെത്തിയ കിം ഭാര്യയുമൊത്തുമറ്റങ്ങാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ്അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക