Image

മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിയ്ക്കല്‍: സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ റവന്യൂവകുപ്പ് മുന്നോട്ടു പോകണം: നവയുഗം.

Published on 25 April, 2017
മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിയ്ക്കല്‍: സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ റവന്യൂവകുപ്പ് മുന്നോട്ടു പോകണം: നവയുഗം.
ദമ്മാം: മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിയ്ക്കല്‍ അട്ടിമറിയ്ക്കാനായി മത,രാഷ്ട്രീയ നേതൃത്വങ്ങളെ കൂട്ടുപിടിച്ച് ഭൂമാഫിയ നടത്തുന്ന ശ്രമങ്ങളെ തകര്‍ത്തുകൊണ്ട്, യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ, കേരളജനത ആഗ്രഹിയ്ക്കുന്നപോലെ കൈയ്യേറ്റഭൂമി വീണ്ടെടുക്കാനായി, ശക്തമായ നിയമ,ഭരണ നടപടികളുമായി  റവന്യൂ വകുപ്പ് മുന്നോട്ടു പോകണമെന്ന് നവയുഗം സാംസ്‌കാരികവേദി അദാമ യൂണിറ്റ് കണ്‍വെന്‍ഷന്‍, രാഷ്ട്രീയപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ ഹനീഫ വെളിയംകോടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യൂണിറ്റ് കണ്‍വെന്‍ഷന്‍, നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം ദമ്മാം മേഖല ഭാരവാഹികളായ ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ നൂറനാട്, എന്നിവര്‍ ആശംസപ്രസംഗം നടത്തി. ഗോപകുമാര്‍ സ്വാഗതവും, രാജ്കുമാര്‍ നന്ദിയും പറഞ്ഞു.

അദാമ യൂണിറ്റിന് പുതിയൊരു നേതൃത്വത്തെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു. യൂണിറ്റ് രക്ഷാധികാരിയായി നിസാമുദ്ദീന്‍ കൊല്ലത്തെയും, പ്രസിഡന്റായി തമ്പാന്‍ നടരാജനെയും, വൈസ് പ്രസിഡന്റായി സാബു ശശീന്ദ്രനെയും, സെക്രട്ടറിയായി  രാജ്കുമാര്‍ പറവൂരിനെയും, ജോയിന്റ് സെക്രട്ടറിയായി  ഇര്‍ഷാദ് ഹാരിജ് കരിക്കോടിനെയും, ഖജാന്‍ജിയായി ജിതിന്‍ തലശ്ശേരിയെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. 

ഫോട്ടോ:    നിസാമുദീന്‍  യൂണിറ്റ് രക്ഷാധികാരി 
                  തമ്പാന്‍ നടരാജന്‍  യൂണിറ്റ് പ്രസിഡന്റ് 
                  രാജ്കുമാര്‍  യൂണിറ്റ് സെക്രട്ടറി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക