Image

ഒരു വാക്ക് പറയാമായിരുന്നു ഗോപിചേട്ടാ; സത്യയിലെ ഗാനത്തെ കുറിച്ച സിതാര

Published on 25 April, 2017
ഒരു വാക്ക് പറയാമായിരുന്നു ഗോപിചേട്ടാ; സത്യയിലെ ഗാനത്തെ കുറിച്ച സിതാര

ജയറാം നായകനായി എത്തിയ പുതിയ ചിത്രം സത്യയിലെ ഗാനങ്ങളാണ് ഇപ്പോള്‍ ട്രോള്‍. റോമയുടെ നൃത്തമുള്ള ഐറ്റം നമ്പറില്‍ പാട്ടും ഡാന്‍സും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് വിമര്‍ശനം. ചിലങ്കകള്‍ തോല്‍ക്കും എന്ന് തുടങ്ങുന്ന ഈ ഗാനം ഭക്തി മൂഡിലുള്ളതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായ സിതാരയാണ്. സിതാരയും ഫേസ്ബുക്കില്‍ തന്റെ പ്രതികരണം രസകരമായി പറഞ്ഞിട്ടുണ്ട്.

സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ്

അറിഞ്ഞില്ലാ,…. എന്നോടാരും പറഞ്ഞില്ല..പാടിപ്പിക്കുമ്പോള്‍ എന്നോട് ഒരു വാക്ക് പറയാമായിരുന്നു ഗോപി ചേട്ടാ. എനിക്ക് ഉറപ്പുണ്ട് ചേട്ടന് ഇത് അറിയാമായിരുന്നെന്ന്. ഗോപി ചേട്ടനാരാ പുലി. പക്ഷേ മനോഹരമായ ഈണമായിരുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക