Image

സിഡ്‌നിയില്‍ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം

Published on 25 April, 2017
സിഡ്‌നിയില്‍ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം
   സിഡ്‌നി: ആസ്‌ടോ ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് മടങ്ങുന്ന പാര്‍ലമെന്റ് പബ്‌ളിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം നല്‍കി. സിഡ്‌നി എയര്‍ പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സിഡ്‌നി ഒഐസിസി പ്രസിഡന്റ് ജോസ് വാരാപ്പുഴയുടെ നേതൃത്വത്തില്‍ എംപിയെ സ്വീകരിച്ചു. 

ശനിയാഴ്ച ഒഐസിസി ഒരുക്കുന്ന സ്വീകരണ പരിപാടിയിലും മറ്റ് രണ്ട് പൊതുപരിപാടികളിലും പ്രഫ. കെ.വി. തോമസ് പങ്കെടുക്കും. 

സ്വീകരണ ചടങ്ങില്‍ സജി ക്യാന്പല്‍ ടൗണ്‍, ആന്റണി യേശു ദാസന്‍, ജോജോ ക്യാന്പല്‍ ടൗണ്‍ എന്നിവരും പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക