Image

ഓമല്‍ ബാങ്ക്‌സ് ടൗണ്‍ വാര്‍ഷികാഘോഷം 29ന്

Published on 25 April, 2017
ഓമല്‍ ബാങ്ക്‌സ് ടൗണ്‍ വാര്‍ഷികാഘോഷം 29ന്

      സിഡ്‌നി: ബാങ്ക്‌സ്ടൗണ്‍ മലയാളികളുടെ കൂട്ടായ്മയായ ഓമല്‍ ബാങ്ക്‌സ് ടൗണ്‍ പത്താം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഏപ്രില്‍ 29ന് (ശനി) റീവ്‌സ്ബി ടര്‍വി സ്ട്രീറ്റിലുള്ള സര്‍ ജോസഫ് ബാങ്ക്‌സ് സ്‌കൂളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ ടാനിയ മിഹയിലക് എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വിവിധ കലാപരിപാടികളും ഇന്‍ഡോസ് റിതം ഒരുക്കുന്ന ചെണ്ടമേളം, വിഭവസമൃദ്ധമായ അത്താഴവിരുന്ന് തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും.

ഫ്‌ളെക്‌സി ഫിനാന്‍സ് സര്‍വീസസ്, ക്ലാസിക് െ്രെഡവിംഗ് സ്‌കൂള്‍, ത്രീ സ്റ്റാര്‍ ഗ്രോസറീസ്, ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടീസ് എന്നിവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: വര്‍ഗീസ് മംഗലത്തില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക