Image

കൊളോണ്‍ കേരള സമാജം ബ്രൂള്‍ കൊട്ടാരസന്ദര്‍ശനം 27 ന്

Published on 25 April, 2017
കൊളോണ്‍ കേരള സമാജം ബ്രൂള്‍ കൊട്ടാരസന്ദര്‍ശനം 27 ന്
    കൊളോണ്‍: കെളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ബ്രൂള്‍ കൊട്ടാരം സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 27ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന സന്ദര്‍ശന പരിപാടിയില്‍ ലോകപ്രസിദ്ധ ചിത്രകാരനായ മാക്‌സ് ഏണ്‍സ്റ്റിന്റെ ജന്മവീടും മ്യൂസിയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോര്‍ത്ത്‌റൈന്‍ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നാണ് മാക്‌സ് ഏണ്‍സ്റ്റ് മ്യൂസിയം.
  1. ഏകീകൃത ജര്‍മനിയുടെ തലസ്ഥാനം ബെര്‍ലിനിലേയ്ക്കു മാറുന്നതുവരെ(1996) ലോകരാഷ്ട്രങ്ങളുടെ തലവന്മാര്‍ ജര്‍മനി സന്ദര്‍ശിക്കുന്ന വേളയില്‍ ബ്രൂള്‍ പാലസിലായിരുന്നു സ്വീകരണവും കൂടിക്കാഴ്ചകളും അത്താഴവിരുന്നും ഒക്കെ നടത്തിയിരുന്നത്.

ഇന്ദിരാഗാന്ധി, റഷ്യന്‍ നേതാക്കള്‍, ബില്‍ ക്ലിന്റണ്‍, മാര്‍പാപ്പമാര്‍ അങ്ങനെ ഒട്ടനവധി ലോക നേതാക്കള്‍ക്ക് ആതിഥേയം നല്‍കിയിട്ടുള്ള ബ്രൂള്‍ പാലസ് ഇപ്പോഴും സന്ദര്‍ശകരുടെ ആകര്‍ഷണകേന്ദ്രമാണ്. അഗുസ്തൂസ്ബുര്‍ഗ് പാലസ് എന്നറിയപ്പെടുന്ന കൊട്ടാരം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിര്‍മാണം ആരംഭിച്ചത്. 1298 ല്‍ കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കി. കൊളോണ്‍ അതിരൂപതാധ്യക്ഷന്‍ വാല്‍റാമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യപങ്കുവഹിച്ചത്. 

സന്ദര്‍ശനപരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എത്രയുംവേഗം സമാജം പ്രസിഡന്റ് ജോസ് പുതുശേരി 02232 34444, ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി 0221 5904183 എന്നിവരുമായി ബന്ധപ്പെടുക. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക