Image

മിഡ് ലാന്‍ഡ്‌സ് റീജണ്‍ കണ്‍വന്‍ഷനും ലെസ്റ്റര്‍ യൂണിറ്റിന്റെ വാര്‍ഷികവും ആഘോഷിച്ചു

Published on 25 April, 2017
മിഡ് ലാന്‍ഡ്‌സ് റീജണ്‍ കണ്‍വന്‍ഷനും ലെസ്റ്റര്‍ യൂണിറ്റിന്റെ വാര്‍ഷികവും ആഘോഷിച്ചു
     ലെസ്റ്റര്‍: മിഡ് ലാന്‍ഡ്‌സ് റീജണിന്റെ പ്രഥമ കണ്‍വന്‍ഷനും ലെസ്റ്റര്‍ യൂണിറ്റിന്റെ പത്താം വാര്‍ഷികവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ ഫാ. ജസ്റ്റിന്‍ കാരയ്ക്കാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിച്ചത്. 

ഫാ. ജസ്റ്റിന്‍ കാരയ്ക്കാട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സിബു അധ്യക്ഷത വഹിച്ചു. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ സാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ബര്‍മിംഗ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിന്‍, കവന്‍ട്രി യൂണിറ്റി സെക്രട്ടറി സോജി, കെറ്ററിംഗ് യൂണിറ്റ് പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, നോട്ടിംഗ്ഹാം യൂണിറ്റ് പ്രസിഡന്റ് ജില്‍സ്, വൂസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് ടോമി എന്നിവര്‍ പ്രസംഗിച്ചു. ലെസ്റ്റര്‍ യൂണിറ്റ് മുന്‍ ഭാരവാഹികളെ യുകെകെസിഎ മുന്‍ സെക്രട്ടറിമാരായ എബി നെടുവാംപുഴയില്‍, മാത്തുക്കുട്ടി ആനക്കത്തറിക്കല്‍ എന്നിവര്‍ ആദരിച്ചു. 

യുകെകെസിഎയുടെ പ്രധാന യൂണിറ്റുകളായ ബെര്‍മിംഗ്ഹാം കവന്‍ട്രി. ഡെര്‍ബി, നോട്ടിംഗ്ഹാം, ലെസ്റ്റര്‍, വൂസ്റ്റര്‍, കെറ്ററിംഗ്, ഓക്‌സ് ഫോര്‍ഡ് എന്നീ യൂണിറ്റ് അംഗങ്ങള്‍ പങ്കുചേര്‍ന്ന പ്രഥമ മിഡ്‌ലാന്‍ഡ്‌സ് കണ്‍വന്‍ഷനിലെ നടവിളി മത്സരത്തില്‍ ലെസ്റ്റര്‍ ഒന്നാം സ്ഥാനവും നോട്ടിംഗ്ഹാം രണ്ടാം സ്ഥാനവും കെറ്ററിംഗ് മൂന്നാം സ്ഥാനവും നേടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക