Image

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു

Published on 25 April, 2017
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു
എംഎം മണിയുടേത് നാടന്‍ ഭാഷയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. 

ഫെയ്സ്ബുക്ക് പോസ്റ്റ് 

എം എം മണിയുടെ ഭാഷ ഗ്രാമ്യഭാഷയാണെന്ന് മുഖ്യമന്ത്രി. അത് ശരിയായിരിക്കാം. അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന തോഴിലാളി നേതാവാണു ജനങ്ങള്‍ മണിയാശാന്‍ എന്നു വിളിക്കുന്ന എം എം മണി. മൈതാന പ്രസംഗത്തിനു കയ്യടികിട്ടാന്‍ ചിലപ്പോള്‍ ഭാഷയെ മണിയുടെ രീതിയില്‍ ഉപയോഗിക്കേണ്ടി വന്നേക്കാം അതൊക്കെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുബോള്‍എന്നാല്‍ നികുതിദായകരുടെ ചെലവില്‍ ജീവിക്കുംബോള്‍ വാക്കുകള്‍ക്കും വാചകങള്‍ക്കും മണികെട്ടേണ്ടതുണ്ട്. 

ഒരു സംശയം ബാക്കി, കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ ഇതേ ഗ്രാമ്യഭാഷയിലാണോ മണി ആശാന്‍ സംസാരിക്കുക? അല്ലെങ്കില്‍ കോടതിയില്‍? അതുമല്ലെങ്കില്‍ സ്വന്തം കുടുംബാംഗങ്ങളോട്?. ഗ്രാമ്യ ഭാഷയെപ്പറ്റിപറയുബോള്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരെയാണു ഓര്‍മ്മവരുന്നത്. തനി വടക്കന്‍ മലബാറുകാരന്റെ ഗ്രാമ്യഭാഷയായ 'ഓന്‍' 'ഓളു 'യ്' 'എടോ' എന്നെല്ലാം നായനാര്‍ പറയുമ്പോള്‍ ഒരാളും അത് കുറ്റമായി കണ്ടില്ല. എതിരാളികള്‍ പോലും ആ വാക്കുകള്‍ ആസ്വദിച്ചു. കാരണം ആ വാക്കുകളില്‍ ഒരു നാട്ടിന്‍പുറത്തുകാരന്റെ കരുതലും സ്നേഹവും തുളുമ്പിനിന്നിരുന്നു അല്ലാതെ വമ്പത്തരമോ ഗുണ്ടായിസമോ ഉണ്ടായിരുന്നില്ല.

ഗ്രാമ്യ ഭാഷ സ്നേഹത്തിന്റേതാണു വിജയേട്ടാ. അതു മറക്കരുത്. മണിയുടെ ഭാഷ ഗ്രാമ്യ ഭാഷയാണെന്ന് പറയുമ്പോ?ള്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന ഗ്രാമീണരെ മുഴുവന്‍ ആക്ഷേപിക്കലാവും. ഗ്രാമീണര്‍ മുഴുവന്‍ മണികളല്ല എന്നും ഓര്‍ക്കുക. വിദ്യാഭ്യാസമല്ല മറിച്ച് സംസ്‌കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവ്‌കോല്‍ എന്നാണു അടിയന്റെ ഒരിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക