Image

ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക വികാരി റവ.റെജി തോമസിന് യാത്രയയപ്പ്

ജോജോ കോട്ടൂര്‍ Published on 25 April, 2017
ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക വികാരി റവ.റെജി തോമസിന് യാത്രയയപ്പ്
ഫിലാഡെല്‍ഫിയ: മാര്‍ത്തോമാ ഇടവക വികാരിയായി കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിനു ശേഷം സ്ഥലം മാറിപ്പോകുന്ന റവ.റെജി തോമസ് അച്ചനും കുടുംബത്തിനും ഫിലാഡെല്‍ഫിയ മാര്‍ത്തോമാ ഇടവക ഉജ്വലമായ യാത്ര അയപ്പ് നല്‍കി.

2017 ഏപ്രില്‍ 23ന് ആരാധനയ്ക്കു ശേഷം സോഫിസാമിന്റെ പ്രാര്‍ത്ഥനയോടു കൂടെ ആരംഭിച്ച യാത്രയയപ്പു സമ്മേളനത്തില്‍ ഇടവക വൈസ് പ്രസിഡന്റ് ജോണ്‍ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് ജോയി എല്ലാവരെയും സ്വാഗതം ചെയ്തു.

തുടര്‍ന്ന് വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് സാബു ചാക്കോ(എക്‌സിക്യൂട്ടീവ് കമ്മിറ്റി), മാത്യു ഉമ്മന്‍(ഇടവക മിഷന്‍), ലാലുകുട്ടി വര്‍ഗീസ്(സേവികാ സംഘം), അലന്‍ മാത്യു(യുവജനസഖ്യം), സ്‌നേഹ എബ്രഹാം(യൂത്ത് ഫെലോഷിപ്പ്), മേരി എബ്രഹാം(സണ്‍ഡേ സ്‌കൂള്‍), മാത്യു തോമസ്(സീനിയര്‍ ഫെലോഷിപ്പ്), സണ്ണി എബ്രഹാം(മുന്‍ വൈസ് പ്രസിഡന്റ്), ജോര്‍ജുകുട്ടി ഉമ്മന്‍ സുമ ചാക്കോ, വര്‍ഗീസ് കെ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് റെജി അച്ചനും, സഹധര്‍മ്മിണി ജിഷ കൊച്ചമ്മയും യാത്രയയപ്പിന് നന്ദിപൂര്‍വ്വം മറുപടി പറഞ്ഞു.

ഇടവകയുടെ സ്‌നേഹോപഹാരം ട്രസ്റ്റീസ് ജോര്‍ജി മാത്യുവും ജോബി മാത്യുവും ചേര്‍ന്ന് സമര്‍പ്പിച്ചു. കെ.ഇ.മാത്യു എല്ലാവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. ഇംഗ്ലീഷ്, മലയാളം ഗായകസംഘങ്ങളുടെ മനോഹര ഗാനങ്ങള്‍ യാത്രയയപ്പിനു മിഴിവേറി.

അലക്‌സ് കെ. ദാനിയേലിന്റെ പ്രാര്‍ത്ഥനയോടും റജി അച്ചന്റെ ആശീര്‍വാദത്തോടും കൂടെ സമ്മേളനം മംഗളമായി പര്യവസാനിച്ചു.


ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക വികാരി റവ.റെജി തോമസിന് യാത്രയയപ്പ്ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക വികാരി റവ.റെജി തോമസിന് യാത്രയയപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക