Image

ഹൂസ്റ്റണില്‍ ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടി കൂടി

Published on 25 April, 2017
ഹൂസ്റ്റണില്‍ ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടി കൂടി
ഹൂസ്റ്റണ്‍: ഏപ്രില്‍ 21 മുതല്‍ 25 വരെ ഹൂസ്റ്റണില്‍ ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരില്‍ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ട 82 ഉം മറ്റ് പല കേസ്സുകളിലും പ്രതികളായ 13 പേരെയുമാണ് സൗത്ത് ഈസ്റ്റ് ടെക്‌സസ്സില്‍ നിന്നും അഞ്ച് ദിവസത്തിനുള്ളില്‍ പിടികൂടിയത്. ഇവരില്‍ 8 സ്ത്രീകളും ഉള്‍പ്പെടും.

ബ്രസോറിയ(7). ഫോര്‍ട്ടബന്റ് (2), ഗാല്‍വസ്റ്റന്‍(4), ഹാരിസ്(59), ലിബര്‍ട്ടി (3), മെറ്റഗോമറി(13), വാര്‍ട്ടണ്‍(3).

5 ദിവസം നടന്ന ഓപ്പറേഷന്‍ ക്രമിനലുകളെ പിടി കൂടുന്നതിന് മാത്രമായിരുന്നുവെന്നും മറ്റ് ദിവസങ്ങളില്‍ കര്‍ശനമായ അന്വേഷണങ്ങളും, നടപടികളുമാണ് കൈകൊള്ളുന്നതെന്ന് ഐ സി ഇ അധികൃതര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്തവരുടെ കേസ്സുകള്‍ ഓരോന്നായി പ്രത്യേകം പഠിച്ച് കേസ്സെടുക്കുകയോ, ഡിപോര്‍ട്ടേഷന്‍നടത്തുകയോ ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.

ട്രമ്പ് അധികാരമേറ്റെടുത്തതിന് ശേഷം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന് നൂറുകണക്കിന് ഇമ്മിഗ്രേഷന്‍ ഓഫീസര്‍ മാരെയാ
മ് പുതിയതായി നിയമിച്ചിരിക്കുന്നത്. 2016 ല്‍ ഐ സി ഇ 240255 പേരെ രാജ്യവ്യാപകമായി നീക്കം ചെയ്തതില്‍ 92% വും ക്രമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടവരായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു.


പി. പി. ചെറിയാന്‍

ഹൂസ്റ്റണില്‍ ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടി കൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക