Image

സ്‌നേഹവും ചിരിയും നൂറുമേനി(ഷിജി അലക്‌സ് ചിക്കാഗോ)

ഷിജി അലക്‌സ്, ചിക്കാഗോ Published on 26 April, 2017
സ്‌നേഹവും ചിരിയും നൂറുമേനി(ഷിജി അലക്‌സ് ചിക്കാഗോ)
വസന്തത്തില്‍ പൂത്തു മടുത്തൊരു ചിരിപ്പൂവ്
ശിശിരത്തില്‍ അടയിരുന്നു
ഗ്രീഷ്മത്തില്‍ അതൊരു പൂമ്പാറ്റയായ്...
ആ ശലഭത്തിന്റെ ചിറകുകള്‍ക്ക്
നിറം നല്‍കിയത് മാനത്തെ മാരിവില്ല്
ജനനത്തിന്റെ ഈ നൂറാം വര്‍ഷവും
നിറമൊട്ടും മങ്ങാത്ത വര്‍ണ്ണചിറകു വീശി ശലഭമിന്നും
മന്ദഹാസം തൂകിപ്പറക്കുന്നു

ആ ധന്യ ജീവിതം ഒരു പുണ്യം
തികവ് തേടുന്നൊരു പ്രാര്‍ത്ഥന
ത്യാഗമാര്‍ന്നൊരു യാഗവും
ആ മുഖ സുവിശേഷങ്ങളില്‍ സ്‌നേഹം തിരഞ്ഞൊരു സ്വാധിയുടെയും

ആ വാക്കുകള്‍ സ്‌നേഹമഴയായ്
ഹൃദയങ്ങളെ തണുപ്പിക്കുന്നു
ചുണ്ടിലൂറും ചെറുചിരികളെ
പൊട്ടിച്ചിരികളാക്കി മാറ്റുന്നു
സ്വര്‍ഗം തന്റെ ഭാഷ ക്രിസ്തുവാണെന്നും
ക്രിസ്തു തന്‍ ഗന്ധം സ്‌നേഹമാണെന്നും
ലോകത്തെ പഠിപ്പിക്കാന്‍
അങ്ങയെ പോലിനിയും
ഗുരുക്കന്മാര്‍ ജന്മമെടുക്കെട്ടീ ഭൂമിയില്‍

നൂറ്റാണ്ടുകള്‍ കണ്ടുതീര്‍ത്തൊരീ
സ്‌നേഹനയനങ്ങളില്‍
ദര്‍ശിപ്പൂ ഞാന്‍ തേടുന്നൊരീശ്വരനെ
ആ തേന്‍മൊഴികളോ ഏറ്റം മാധുര്യമുള്ള രാഗം
ഊഷ്വരതകള്‍ക്കു മേല്‍ മഴയായ് പൊഴിയുന്നതാണാ സാമീപ്യം

ഇനിയുമതെത്രയോ മേല്‍ മഴയായ് പൊഴിയുന്നതാണോ സാമീപ്യം
ഇനിയുമതെത്രയോ കാലമാ സ്വര്‍ണ നക്ഷത്രം
ഈ പാരിലങ്ങനെ പ്രകാശം പരത്തട്ടെ
ആ പ്രകാശത്തില്‍ നമുക്കപരനെ കാണാന്‍ പറ്റട്ടെ
എന്റെ മിഴികളില്‍ ഇരുട്ടു മായട്ടെ
ഇരുള്‍ മാറിയ കണ്ണിലെ വിശുദ്ധി തന്‍
കനലായ കണ്ണീരൊഴുകി പരക്കട്ടെ

ആ പുണ്യജന്മത്തിനു
സ്‌നേഹ ചരടില്‍ കോര്‍ത്ത
പ്രാര്‍ത്ഥന പൂക്കള്‍ കൊണ്ടൊരു പ്രണാമം

സ്‌നേഹവും ചിരിയും നൂറുമേനി(ഷിജി അലക്‌സ് ചിക്കാഗോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക