Image

നന്തന്‍കോട്‌ കൂട്ടക്കൊല: കേഡലിനെ ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തിലേക്ക്‌ മാറ്റി

Published on 26 April, 2017
നന്തന്‍കോട്‌ കൂട്ടക്കൊല: കേഡലിനെ ഊളമ്പാറ  മാനസികാരോഗ്യകേന്ദ്രത്തിലേക്ക്‌ മാറ്റി
 തിരുവനന്തപുരം: മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്‌ത പ്രതി കാഡല്‍ ജിന്‍സണ്‍  കഴിഞ്ഞ ദിവസം ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. 

 കൂട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കേഡല്‍ 

 ജയിലിലെ മറ്റ്‌ ഉദ്യോഗസ്ഥരും സഹതടവുകാരും ചേര്‍ന്നാണ്‌  ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചത്‌. താന്‍ ഉപബോധമനസ്സില്‍ മറ്റാരോടോ സംസാരിച്ചുവെന്നും തുടര്‍ന്നാണ്‌ ഉദ്യോഗസ്ഥന്റെ കഴുത്ത്‌ പിടിച്ച്‌ ഞെരിച്ചതെന്നും ആണ ്‌കേഡല്‍ പറയുന്നത്‌.

 കൊലപാതകം നടത്തിയതും ഇത്തരത്തില്‍ ആണെന്ന്‌ കേഡല്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കേഡലിന്റെ മാനസികനില തകരാറിലാണെന്ന്‌ ജില്ല ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ജയിലിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേഡലിനെ ഊളംപാറ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക്‌ മാറ്റി. 

പത്ത്‌ ദിവസത്തെ നിരീക്ഷണത്തിലാണ്‌ കേഡല്‍. കേഡലിന്റെ മാനസിക നില ശരിയല്ലന്ന്‌ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക