Image

പൊമ്പിളൈ ഒരുമൈ സമരത്തെ തള്ളി മൂന്നാറിലെ പ്രാദേശിക കോണ്‍ഗ്രസ്‌ നേതൃത്വം

Published on 26 April, 2017
പൊമ്പിളൈ ഒരുമൈ സമരത്തെ തള്ളി മൂന്നാറിലെ പ്രാദേശിക കോണ്‍ഗ്രസ്‌ നേതൃത്വം

മൂന്നാര്‍ : മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പു പറയണമെന്നാവശ്യപ്പെട്ട്‌ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമയത്തെ തള്ളി മൂന്നാറിലെ പ്രാദേശിക കോണ്‍ഗ്രസ്‌ നേതൃത്വം.

 സമരത്തിന്‌ തങ്ങളുടെ പിന്തുണയില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ മണി പറഞ്ഞു.


ഉമ്മന്‍ചാണ്ടി പൊമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ പോകുന്നത്‌ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാവില്ല. അദ്ദേഹവുമായി ഇതുവരെ ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടില്ല. അദ്ദേഹം വന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മണി പറഞ്ഞു.

സമരം നടത്തുന്നത്‌ പൊമ്പിളൈ ഒരുമൈ അല്ലെന്നും മറ്റു പലരുമാണെന്നും 
എ.കെ മണി കുറ്റപ്പെടുത്തി. 

തോട്ടം തൊഴിലാളി സ്‌ത്രീകളെ മോശമായി പറഞ്ഞ മന്ത്രി മണി രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ്‌ മൂന്നാറിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഐ.എന്‍.ടി.യു.സിയും യു.ഡി.എഫുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക