Image

മാലാഖമാരായി അജുവും വിനയ് ഫോര്‍ട്ടും

Published on 26 April, 2017
മാലാഖമാരായി അജുവും വിനയ് ഫോര്‍ട്ടും

മാലാഖമാരായി അജു വര്‍ഗീസും വിനയ് ഫോര്‍ട്ടും. ഒരു വിശേഷപ്പെട്ട ബിരിയാണി കിസ എന്ന ചിത്രത്തിലാണ് ഇരുവരും മാലാഖമാരായി എത്തുന്നത്. കിരണ്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലെനയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഒരു കുട്ടിയുടെ മുന്പില്‍ പ്രത്യക്ഷപ്പെടുന്ന അജുവിന്റെ മാന്ത്രിക വലയം നഷ്ടപ്പെടുന്നു. ഇത് തിരികെ കിട്ടാന്‍ സഹായത്തിനായി വിനയുടെ അടുത്തെത്തുകയാണ് അജു. അജുവിന്റെ ശക്തികേന്ദ്രമായ വലയം തിരിച്ചുപിടിക്കാന്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നല്ലരീതിയിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ അജുവിനെ വിനയ് ഉപദേശിക്കുന്നു. തുടര്‍ന്ന് ലെന അവതരിപ്പിക്കുന്ന അവിവാഹിതയായ താര എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഈ ആ മാലാഖ കൊണ്ടുവരുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക