Image

ഫിറ്റ് : യുവജനോത്സവം 2017 സ്‌റ്റേജിതര മല്‍സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും

Published on 26 April, 2017
ഫിറ്റ് : യുവജനോത്സവം 2017 സ്‌റ്റേജിതര മല്‍സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും
    ജിദ്ദ: മലപ്പുറം ജില്ലാ കഐംസിസിക്കു കീഴിലുള്ള ഫോറം ഫോര്‍ ഐഡിയല്‍ തൊട്ട്‌സ് (ഫിറ്റ്) സംഘടിപ്പിക്കുന്ന കലാമത്സരങ്ങള്‍ ന്ധയുവജോനോത്സവം 2017’ ന്റെ സ്‌റ്റേജിതര മല്‍സരങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുടക്കമാവും. ഏപ്രില്‍ 28നു വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടു കൂടി അഹ്ദാബ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രചന മല്‍സരങ്ങള്‍ തുടങ്ങും . 

ചിത്രരചന , പെന്‍സില്‍ ഡ്രോയിങ് , കാര്‍ട്ടൂണ്‍ തുടങ്ങിയ മത്സരങ്ങളാണ് അന്നേ ദിവസം നടക്കുക . 29നു ശനിയാഴ്ച രാവിലെ ഒന്പതു മുതല്‍ കഥ , കവിത രചന , കുട്ടികളുടെ കളര്‍ പെയിന്റിംഗ്, ഉപന്യാസ രചന എന്നിവയും നടക്കും .രണ്ടാം ഘട്ട മല്‍സരങ്ങള്‍ മെയ് 5, 6 തീയതികളില്‍ ഷറഫിയ അല്‍ നൂര്‍ പോളിക്ലിനിക് ഓഡിറ്റോറിയത്തിലാണ് നടക്കുക. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയിലാണ് ജിദ്ദയിലെ കുട്ടികള്‍ക്ക് വേണ്ടി ഫിറ്റ് ഇത്തരത്തിലൊരു കലാമേള സംഘടിപ്പിക്കുന്നത് .കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായിട്ടാണ് മല്‍സരങ്ങള്‍ നടക്കുക. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനും ,വിശദ വിവരങ്ങള്‍ക്കുമായി താഴെ നന്പറുകളില്‍ ബന്ധപ്പെടാം fitjed@gmail.com, Watsapp 0572110943 Contact0548820922, 0508672780, 0507915331, 0536060176. 

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവല്ലൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക