Image

വിവാദ പ്രസംഗം: എം എം മണിക്ക് പരസ്യശാസന

Published on 26 April, 2017
വിവാദ പ്രസംഗം: എം എം മണിക്ക് പരസ്യശാസന

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ സി.പി.എം നടപടി. നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന സാഹചര്യത്തില്‍  എം.എം മണിക്ക് പരസ്യശാസന നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം തീരുമാനമെടുത്തു.

പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.എം മണിയെ പരസ്യമായി ശാസിക്കാന്‍ എ.വിജയരാഘവെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന തീരുമാനിച്ചതായി അറിയിച്ച് സംസ്ഥാന കമ്മറ്റി കുറിപ്പ് പുറത്തിറക്കി.

 കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്ന ധാരണയിലെത്തിയിരുന്നു.   എം.എം മണിയുടെ പ്രസ്താവനകള്‍ നിരന്തരം സര്‍ക്കാറിനെയും പാര്‍ട്ടിയെയും  പ്രതിരോധത്തിലാക്കുന്നതായാണ് സെക്രട്ടറിയേറ്റ്  വിലയിരുത്തിയത്. ഇയൊരു പശ്ചാത്തലത്തില്‍ മണിക്കെതിരെ നടപടിയെടുക്കണമെന്ന് സെക്രട്ടിയേറ്റില്‍ ധാരണയാവുകയും അന്തിമ തീരുമാനം സംസ്ഥാന കമ്മറ്റിക്ക് വിടുകയുമായിരുന്നു.

ഞായറാഴ്ച കുഞ്ചിത്തണി ഇരുപതേക്കറില്‍ ഭാര്യാസഹോദരന്‍ കെ.എന്‍. തങ്കപ്പെന്റ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ മന്ത്രി  നടത്തിയ പ്രസംഗമാണ് വിവാദമായത്.
പ്രസംഗത്തില്‍ പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെയും മൂന്നാര്‍ സബ്കലക്ടര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് എം.എം മണി നടത്തിയത്. പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ സമരത്തിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക