Image

മണിയാശാന്‍... വിജയസാമ്രാജ്യത്തിലെ ആസ്ഥാന ആഭാസന്‍!

(അനില്‍ പെണ്ണുക്കര) Published on 26 April, 2017
മണിയാശാന്‍... വിജയസാമ്രാജ്യത്തിലെ ആസ്ഥാന ആഭാസന്‍!
വിജയമഹാരാജാവ് ഭരിക്കുമ്പോള്‍ കേരളം എല്ലാംകൊണ്ടും ശരിയാകും. എല്ലാം തെറ്റി താറുമാറായി കിടക്കുമ്പോഴാണ് മള്‍ട്ടിനാഷണല്‍ കമ്പനികളെ വെല്ലുന്ന പരസ്യവുമായി പിണറായി രാജാവകാശത്തിനായി രംഗത്തുവന്നത്. എല്ലാം ശരിയാകും എന്ന് റെയില്‍വേസ്റ്റേഷനിലെ പരസ്യ മോണിട്ടറില്‍ കോടിയരിയും പിണറായിയും മാറിമാറി പറഞ്ഞപ്പോള്‍ ജനം കുറെ ശരിക്കാന്‍ നിശ്ചയിച്ചിരുന്നത് അങ്ങ് കുത്തിക്കൊടുത്തു. പക്ഷേ പിണറായി ചക്രവര്‍ത്തിയായതോടെ ശരിയാക്കാന്‍ വന്നവന്‍ കുറെയേറെ ശരിയാകാന്‍ ഉണ്ടെന്നു തോന്നിത്തുടങ്ങി.

ചക്രവര്‍ത്തി മന്ത്രിസഭയില്‍ ആസ്ഥാന വിദൂഷകന്മാരെ പ്രത്യേകമായി നിയമിച്ചില്ല. പകരം മന്ത്രിമാരെയും ഉപദേശകരെയും നിയമിച്ചു. വിദൂഷകരുടെ ജോലികൂടി മന്ത്രിമാര്‍ക്കു നല്കി. അങ്ങനെ ആദ്യത്തെ വിദൂഷകന്‍ മഹാഫലിതം പറഞ്ഞ സ്‌പോര്‍ട്ട്‌സ് മന്ത്രിയായി. ലോകബോക്‌സിംങ് താരം നമ്മുടെ കായംകുളത്തു ജനിച്ചുവളര്‍ന്നകഥയും അദ്ദേഹം ഇന്‍ഡ്യയ്ക്കുവേണ്ടി ഇടിച്ചുനിരത്തിയും ഒരു സാധാരണകുടുംബത്തില്‍ പിറന്ന് ആദ്യം എസ് എഫ് ഐലൂടെ ഡി വൈ എഫ് ഐയില്‍ എത്തിയതും പിന്നിടെ പാര്‍ട്ടിയുടെ വോളണ്ടറിസേന നേതാവായതും ഒക്കെ ഓര്‍ത്ത് കായികമന്ത്രി ആ താരത്തിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചപ്പോള്‍ കേരളവും അതു കേട്ടവരും മൂക്കത്തുവിരല്‍വച്ചു നിന്നു. തെന്നാലിരാമനെപോലും വെല്ലുന്ന തമാശതട്ടിവിട്ട് ചിരിക്കുപോലും കേന്ദ്രകമ്മിറ്റിയുടെ പ്രമേയം വേണ്ടുന്ന വിജയന്‍തിരുമേനിയേയും ചിരിപ്പിച്ചു കളഞ്ഞു. തന്റെ ബോറടി മാറ്റാന്‍ മറ്റു മാര്‍ഗ്ഗങ്ങളും ഉപായങ്ങളും വേണ്ടല്ലോ എന്നോര്‍ത്ത് അദ്ദേഹം ചിരിച്ചു. അങ്ങനെ ആദ്യത്തെ ബഫൂണ്‍ കായിക വകുപ്പു മന്ത്രി നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചു. പക്ഷേ തരംവരുമ്പോള്‍ കുറിശിനേയും മുത്താന്‍ മടിക്കാത്ത വിജയന്‍മന്ത്രിയുടെ അന്തരംഗംകണ്ടു ശീലിച്ച ബഫൂണ്‍മന്ത്രി ബന്ധുക്കളോട് സഹതാപവും സോഷ്യലിസ്സവും തോന്നിയപ്പോള്‍ ഹാര്‍ഡിസില്‍തട്ടി പുറത്തായി. അതോടെ മന്ത്രിസഭയില്‍ ഒരു ബഫൂണിന്റെ കുറവ് നികത്താനാകാതെ കിടന്നു. അപ്പോഴാണ് നമ്മുടെ മണിയാശനെപറ്റി വിജയമഹാരാജാവ് ചിന്തിച്ചത്. ഉടന്‍ ആ വിടവ് നികത്തി. അങ്ങനെ ബഫൂണ്‍ വകുപ്പുമന്ത്രിയായി മണിയാശാന്‍.

വിദ്വാന്‍ കയറിയപ്പോള്‍ മുതല്‍ തുടങ്ങി പരിപാടി. കറന്റ് എന്താണെന്നറിയാത്ത മണിയെ കറന്റാക്കി. പിണറായി ചക്രവര്‍ത്തി മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്കുള്ള മണിമുഴക്കി. മണിമുരളിയുമായി മണിവിദൂഷകന്‍ രംഗത്തുവന്നു. പലരുടേയും കുറ്റങ്ങള്‍ പ്രസംഗവേദിയില്‍ കൈകാലുകള്‍ നാടന്‍ശൈലിയില്‍ ഇളക്കിക്കാട്ടി വിവരിച്ചു. മൂന്നുപേരെ കൊന്ന കഥ വിവരിച്ച വീര്യത്തോടെ പ്രാധാനമന്ത്രിയുടെ ശാരീരിക നൂനതകള്‍ വിവരിച്ചു. അങ്ങനെ ബഫൂണ്‍മന്ത്രി ഒരു ഫിഷ്യനായി. നരേന്ദമോഡിക്കുള്ള വൈറ്റമിന്‍-ഹോര്‍മോണ്‍ ഡിഫിഷ്യന്‍സി മുഖലക്ഷണവും ശരീരഭാഷയും നോക്കി പറഞ്ഞു. അതുകേട്ട് ഇടതന്മാര്‍ ചിരിച്ചു. വിജയസാമ്രാജ്യം മൂന്നാര്‍ രാമനെ വാഴ്ത്തി.

അടുത്തതായി മൂന്നാറിന്റെ മണിനാദം കടന്നുചെന്നത് പൊമ്പിളൈ ഒരുമയില്‍ ആയിരുന്നു. അവിടെ സ്ത്രീകളും ഉദ്യോഗസ്ഥന്മാരും വാര്‍ത്തക്കാരും ചേര്‍ന്നുനടത്തിയ ബയോളിക്കല്‍ പ്രോഗ്രഷനെപ്പറ്റി പറഞ്ഞു. കാട്ടില്‍ അരങ്ങേറിയ ആ രാസക്രീഡകളെപ്പറ്റി പറഞ്ഞ് ആളെ ചിരിപ്പിച്ചപ്പോള്‍ വന്നു വിമര്‍ശകര്‍...

തെറിയും ആഭാസവും വിളിച്ചോതി മണിമുഴങ്ങിയപ്പോള്‍ വിജയന്‍സാറിനാദ്യം ഇഷ്ടപ്പെട്ടില്ല. പിന്നെ ആ നാടന്‍ശൈലിയെ വാഴ്ത്തി. "ഹന്ത മണിക്ക് ഇന്ത മണി'യെന്നു പറഞ്ഞ് പട്ടും കൊടുത്തു. കാരണം മൂന്നാറാണ്. സിപിഎം ആണ്. മണിയെ പിണക്കിയാല്‍... മണി? മണിയിലുണ്ടൊരു എം, സിപിഎം-ല്‍ ഉണ്ടൊരു എം.

പക്ഷേ പെമ്പിളൈ ഒതുങ്ങുന്ന മട്ടില്ല.

അവര്‍ റോഡില്‍ കയറി ഇരിക്കുന്നു. മണി മാപ്പു പറയണം... മണിയെടുത്തൊളിച്ച മാനം തിരികെ വേണം. പക്ഷേ ദുര്യോധനസഭയില്‍ പഞ്ചാലിക്കെന്ത് രക്ഷ? പോരെങ്കില്‍ ഇപ്പോള്‍ കൃഷ്ണനും ക്രിസ്തുവുംവരെ സഖാക്കന്മാരാണ്. ദുശാസനന്മാര്‍ക്ക് പിന്നെ എന്തിനാ പേടി?

മണിക്കെതിരെയുള്ള സമരം അവസാനിപ്പിക്കണമെന്ന് മൂന്നാറിലെ കുര്യന്‍സാറും രംഗത്തുവന്നു. സാഖാവ് സിപിഐ ആണെങ്കിലും കാനത്തിനോടു കൈയ്യേറ്റത്തിനെതിരെയും വലിയ സന്തോഷമൊന്നുമില്ല. കുര്യന്‍സാര്‍ ഒരു സിപിഎം ആകേണ്ടിരുന്നു.

മണിസാറിനു എന്തുപറഞ്ഞാലും അല്പം സെക്‌സ് പറയാതെ പറ്റില്ല. അത് നാടന്‍ശൈലിയാണ്.

വൈതാളികരെയും വിജയമഹാരാജാവ് മന്ത്രിയാക്കി. നമ്മുടെ മന്ത്രിമാരില്‍ എല്ലാ അറിവും കൂടിച്ചേര്‍ന്ന ഒരു കവിയും പ്രസംഗകനുമുണ്ട്. അദ്ദേഹം ഒഴിച്ച് ഈ ലോകത്തുള്ളവരെല്ലാം ശുംഭന്മാരാണ്. മോദി കോഴിക്കോട്ടു പ്രസംഗിച്ചത് അദ്ദേഹം വിലയിരുത്തി. കവിതയ്ക്കു പുതിയൊരു വഴി അങ്ങ് വെട്ടിത്തുറന്നു. പിണറായിക്കുവേണ്ടി സഭയില്‍ തീഗോളമായി ജ്വലിക്കുന്നു. അദ്ദേഹത്തിനുതാഴെയാണ് എല്ലാ അറിവുകളും...

ചുരുക്കത്തില്‍ ആസ്ഥാന ആഭാസന്മാരും ബഫൂണുകളും ഒന്നിക്കുന്നതാണ് നമ്മുടെ വിജയസാമ്രാജ്യസഭ! ഇവിടെ മണി പൂരപ്പാട്ട് പാടും. നാടന്‍ശൈലിയില്‍ ആസ്ഥാന ആഭാസനു അത് അവകാശമാണ്. ഡ്യൂട്ടിയാണ്. മഹീജയും മറ്റും ഈ പൂരപ്പാട്ടിലൂടെ അപ്രസക്തമായില്ലേ. മണിത്തെറിയന്‍ ആസ്ത്രീയേയും വെറുതെ വിട്ടില്ല. അതും ആസ്ഥാന ആഭാസന്റെ ഡ്യൂട്ടിയില്‍പ്പെട്ടതാണ്.

മണിസാറേ, അടങ്ങരുത്. ചാണകം വാരിയെറിയാന്‍ വിജയന്‍സാറിനും മറ്റും ഇപ്പോള്‍ എപ്പോഴും പറ്റില്ല. സ്റ്റേറ്റുകാറും ശമ്പളവും തരും അങ്ങു പറഞ്ഞോണം. മൂന്നാര്‍ കൈയ്യേറ്റക്കാരുടെ പിന്‍ബലവുമുണ്ട്. കൊടുങ്ങല്ലൂരൊന്നും പോകേണ്ട ആവശ്യം അങ്ങയ്ക്കില്ലെന്ന് അടിയങ്ങള്‍ക്ക് അറിയാം.

കൊടുങ്ങല്ലൂര്‍ ഭരണിക്കാര്‍ക്ക് അവിടുന്ന് ആശാനാണ്, മണിയാശാന്‍!

മെഗാവാട്ടസ് ശേഷി ഏറെയുള്ള തെറിയാശാന്‍...

ആ വായ ഒന്നുതുറന്നാല്‍ മതി. ഏതു മാന്യന്റേയും മാനം മൂന്നാര്‍ കടക്കാന്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക