Image

ക്രിക്കറ്റ് മാമാങ്കത്തിന് ആവേശം പകരുവാന്‍ സെനറ്റര്‍ ജോണ്‍ സബാറ്റിന

Published on 26 April, 2017
ക്രിക്കറ്റ് മാമാങ്കത്തിന് ആവേശം പകരുവാന്‍ സെനറ്റര്‍ ജോണ്‍ സബാറ്റിന
ഫിലാഡല്‍ഫിയ: െ്രെട സ്‌റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരക്കാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗ് മല്‍സരത്തിന് തിരികൊളുത്തുവാന്‍ ഫിലാഡല്‍യഫിയയുടെ പ്രിയപ്പെട്ട സെനറ്റര്‍ ജോണ്‍ പി സബാറ്റിന എത്തും.ഇന്ത്യ പ്രസ്സ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ വിന്‍സെന്റ് ഇമ്മാനുവേലുമായി അടുത്ത സൗഹഖദം പുലര്‍ത്തുന്ന ജോണ്‍ സബാറ്റിന ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ എക്കാലത്തെയു ഒരു അഭ്യുദയകാംഷിയാണ്. ഏപ്രില്‍ 30 ഞായറാഴ്ച 2 മണിക്ക് ഉദ്ഘാടന ചടങ്ങകള്‍ ആരംഭിക്കും. അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ ആവേശം പകരാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക പ്രേമികളുടെ ഒരു വന്‍ നിര തന്നെ പ്രതീക്ഷിക്കുന്നു

ഏകദേശം ഒരു വര്‍ഷത്തോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദര്‍ലി ലൗ എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായുടെ മണ്ണില്‍ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്.

ഫിലാഡല്‍ ഫിയായിലെ പ്രശസ്തമായ ബ്രാഡ്‌ഫോര്‍ഡ് പാര്‍ക്കിലെ (ആൃമറളീൃറ ുമൃസ 7500 ഇമഹ്‌ലൃ േേെൃലല േജവശഹമറലഹുവശമ ജഅ 19152) പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചില്‍ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകള്‍ തമ്മില്‍ മത്സരിച്ചു, അതില്‍ വിജയിക്കുന്ന ഒരോ പൂളില്‍ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

അമേരിക്കയിലുടനീളമുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 2001 മുതല്‍ ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് എന്ന ക്ലബായിരുന്നു ഈ ടൂര്‍ണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയില്‍ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ അമേരിക്കയിലുടനീളം ചിതറിപ്പാര്‍ക്കുന്ന മലയാളികള്‍ക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ചിന്തയില്‍ നിന്നാണ് ന്യുജേഴ്‌സിയിലെ കിംഗ്‌സ് ക്രിക്കറ്റ് ക്‌ളബുമായി സഹകരിച്ച് മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്.

സ്റ്റിച്ച് ബോളില്‍ തന്നെ മത്സരം നടക്കുന്നതു കൊണ്ട്, പങ്കെടുക്കുന്നവര്‍ ഹെല്‍മറ്റും, ഗ്ലൗസുകളും, പാഡുകളും നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. അതോടൊപ്പം ടൂര്‍ണമെന്റ് നടക്കുമ്പോള്‍ എമര്‍ജന്‍സി മെഡിക്കല്‍ ടീം ഒരു ആംബുലന്‍സ് സഹിതം സന്നിഹിതമായിരിക്കും.

പ്രൊഫഷണല്‍ ക്രിക്കറ്റ് അംബയറിംഗിന് ലൈസന്‍സുള്ള അംബയര്‍മാരായിരിക്കും നിഷ്പക്ഷമായി ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനോജ് മല്ലപ്പള്ളി 267 463 3085 ബിനു ആനിക്കാട് 267 235 4345 അലക്‌സ് ചിലമ്പിട്ടശേരി 908 313 6121 മധു കൊട്ടാരക്കര 609 903 7777 ബിനു ചെറിയാന്‍ 215 828 3292 നിബു ഫിലിപ്പ് 215 696 5001

Ground Information :Bradford park 7500 Calvert street Philadelphia PA 19152
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക