Image

ഹൂസ്റ്റന്‍ ശ്രീ ഗുരുവായുരപ്പന്‍ ക്ഷേത്രോത്സവം

ശങ്കരന്‍കുട്ടി Published on 26 April, 2017
ഹൂസ്റ്റന്‍ ശ്രീ ഗുരുവായുരപ്പന്‍  ക്ഷേത്രോത്സവം
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റനിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും (11620Ormandy St, Houston) 2017ഏപ്രില്‍ മാസം 30 മുതല്‍ മേയ് മാസം 13 വരെ കൊണ്ടാടുകയാണ്. കേരളത്തിലെ തനതു കലകള്‍ ഈ ഉത്സവത്തിന് മാറ്റുകൂട്ടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ആഗമശാസ്ത്ര പിന്‍തുടരുന്ന മറ്റ് ഭാരതീയ ക്ഷേത്രങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ് ഈ ക്ഷേത്രം, കേരളത്തിലെ  പരമ്പരാഗതമായ ഈ ക്ഷേത്രം പ്രശസ്ത തന്ത്രി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരിയുടെ  ഉപദേശാനുസരണമാണ് ചടങ്ങുകള്‍ നടക്കുന്നതു്. ഉത്സവദിവസം ഉച്ചകഴിഞ്ഞ് വൈകുന്നേരം 8 മണിക്ക്  ഉത്സവക്കൊടിയേറ്റം താളമേള വാദ്യ അകമ്പടിയോടുകൂടി നടക്കുന്നതാണ്. (ഉത്സവ എന്നാല്‍ എല്ലാ ദു:ഖങ്ങളും അകറ്റു വാനും സന്തോഷം നല്‍കുവാനും വേണ്ടി നടത്തുന്ന ഒരു ഹൈന്ദവ സംസ്‌കാരമാണ്.
അമേരിക്കയിലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് സര്‍വൈശ്വര്യങ്ങളും നിറഞ്ഞ ക്ഷേത്രമാണ് ഇതു്. കേരളത്തിലെ വിശ്വാസികളുടെ ആശ്വാസ കേന്ദ്രമായ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ ഈ ക്ഷേത്രത്തിലും ആചരിക്കപ്പെടുന്നു. 10 ദിവസങ്ങളിലായി കൊണ്ടാടുന്ന ഈ മഹോത്സവത്തില്‍ താന്ത്രികാചാര്യനായ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മറ്റനവധി തന്ത്രികളും ഒന്നിക്കുന്നതാണ്. ഈ ഉത്സവകാലത്തു നടക്കുന്ന പ്രധാന ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കാന്‍ ഭക്തജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നതും പ്രത്യേകപൂജാതി കര്‍മ്മങ്ങളില്‍ പങ്ക് ചേരുവാനും  പൂജകള്‍ നടത്തുവാനും അവസരം ലഭിക്കുന്നതാണ്.

ഈ വര്‍ഷത്തെ ഉത്സവത്തിന്  വളരെ ആകര്‍ഷകമായ വിവിധ ഇനം ക്ഷേത്ര കലകളും മറ്റ് കലാരൂപങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. താളവാദ്യങ്ങളുടെ കുലപതിയായ പല്ലാവൂര്‍ ശ്രീകുമാര്‍ മാരാര്‍ ( ശ്രീധരന്‍ ) നേത്രത്വം നല്‍കുന്ന വിസ്മയിപ്പിക്കുന്ന ചെമ്പട, പഞ്ചാരി, തായമ്പക, ഇടക്കാ, സോപാനസംഗീതം എന്നിവയുടെ മാസ്മരിക പ്രപഞ്ചം എന്തുകൊണ്ടും മാറ്റുകൂട്ടുന്നതായിരിക്കു, പാരമ്പര്യമായി ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന അഷ്ടപതി (സംസ്‌കൃതത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെഴുതിയ) ഗീതാഗോവിന്ദത്തിലെ ഭക്തി സാന്ദ്രമായ ഗീതങ്ങള്‍ ആലപിക്കുന്നത്. ഈ ഉത്സവത്തിന്റെ മറ്റൊരു പ്രമുഖ ക്ഷേത്രകലയായ കഥകളിയാണ്. (മേയ് 6 ന് ശനിയാഴ്ച വൈകുന്നേരം 8 മണിക്ക്) ലോകത്തിലുള്ള എല്ലാ കലകളുടേയും പൂര്‍ണ രൂപമായിരുന്ന കഥകളി ഇപ്പോഴും ലോകത്തിലെ ഒന്നാമത്തെ കലാരൂപമായി കണക്കാക്കപ്പെടുന്നു. കൂടാതെ വെളളിയാഴ്ച മേയ് 12 വൈകുന്നേരം ഭക്തി സാന്ദ്രമായ സംഗീതത്തിന്റേയും ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിന്റെ കാതലായ മോഹിനിയാട്ടവും അരങ്ങിലെത്തുന്നു.

മേയ് 13 ശനിയാഴ്ച വൈകുന്നേരം കര്‍ണത്തിന് ആകമായ സംഗീതവുമായി നമ്മളോടൊപ്പം എത്തുന്നു പ്രശസ്തനും പ്രഗല്ഭനും ആയ സംഗീത വിദ്വാന്‍ ശ്രീ ശങ്കരന്‍ നമ്പൂതിരി , കൂടാതെ എല്ലാ പത്തു ദിവസങ്ങളിലും ഹൂസ്റ്റണിലെ പ്രശസ്ത കലാ സാംസ്‌കാരിക കേന്ദ്രങ്ങളിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ തരം കലാരൂപങ്ങളും ഉണ്ടായിരിക്കും, കൂടാതെ മേയ് 6 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ എല്ലാ ഇന്‍ഡ്യാക്കാര്‍ക്കും വളരെയേറെ ഉപകാരപ്രദമായ കൌണ്‍സിലര്‍ ക്യാംമ്പും സംഘടിപ്പിച്ചിരിട്ക്കുന്നു.

ഉത്സവത്തോടനുബന്ധിച്ച്  കലശാഭിഷേകം, ശ്രീഭൂതബലി, ഉദയാസ്തമന പൂജ, ഉത്സവബലി എന്നിവയും കൊണ്ട് സമ്പന്നമാക്കുകയാണ്, ഭക്തജനങ്ങള്‍ക്കു് ഇത് ഒരു പ്രത്യേക അനുഭവമായിരിക്കും ഈ വര്‍ഷത്തെ ഉത്സവം, ഭാരതത്തിലെ അതിപ്രശസ്തവും  അനുഭവ ഗുണമുള്ളതുമായ ഉദയാസ്തമന പൂജപോലെ വിശിഷ്ഠമായ മറ്റെല്ലാ പൂജകള്‍ക്കും എത്രയും നേരത്തേ തന്നെ ഉത്സവ കമ്മറ്റിയുമായി ബന്ധപ്പെടുക 713 729 8994 അല്ലങ്കില്‍ ഷണ്‍മുഖന്‍ വല്ല്യളിശ്ശേരില്‍, പ്രസിഡന്റ് 832 640 0614, വിനോദ് വാസുദേവന്‍, ഉത്സവം കോ ഓര്‍ഡിനേറ്റര്‍ 832 528 6581. 

ഈ മഹോത്സവം അര്‍ത്ഥപൂര്‍ണമാക്കുവാന്‍ എല്ലാ വിശ്വാസികളേയും സവിനയം സഹര്‍ഷം ഭക്തിയാദരങ്ങളോടെ ക്ഷണിച്ചു കൊള്ളുന്നു.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി
IPCNA Houston, , 405 602 9794


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക