Image

"ചന്ദനമഴ''യില്‍ നിന്നും ഒഴിവായതാണ്‌, ആരും പുറത്താക്കിയതല്ല; ; മേഘ്‌ന വിന്‍സന്റ്‌

Published on 27 April, 2017
"ചന്ദനമഴ''യില്‍ നിന്നും  ഒഴിവായതാണ്‌, ആരും പുറത്താക്കിയതല്ല; ; മേഘ്‌ന വിന്‍സന്റ്‌
ടെലിവിഷന്‍ സീരിയലിലൂടെ മലയാളികള്‍ സുപരിചിതയാണ്‌ നടി മേഘ്‌ന വിന്‍സന്റ്‌. ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ  അവതരിപ്പിക്കുന്ന മേഘ്‌നയെ കഴിഞ്ഞ ദിവസങ്ങളിലായി  സീരിയലില്‍ നിന്നും പുറത്താക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെ തുടര്‍ന്നാണ്‌ ഒഴിവാക്കല്‍ എന്നായിരുന്നു റിപ്പോര്‍ട്ട്‌.


എന്നാല്‍ തന്നെ സീരിയലില്‍ നിന്നും ആരും പുറത്താക്കിയിട്ടില്ലെന്നും ചോദിച്ചപ്പോള്‍ ആവശ്യത്തിന്‌ അവധി ലഭിക്കാത്തതിനെ തുടര്‍ന്ന്‌ സീരിയലില്‍ നിന്നും സ്വമേധയാ ഒഴിവായതാണെന്നാണ്‌ വനിത ഓണ്‍ലൈനിനോട്‌ മേഘ്‌ന പറയുന്നത്‌. 


 മുപ്പതാം തിയതിയാണ്‌ എന്റെ വിവാഹം. ചോദിച്ചപ്പോള്‍ ആവശ്യത്തിന്‌ അവധി ലഭിച്ചില്ല. വിവാഹത്തിരക്കുകള്‍ മാറ്റിവയ്‌ക്കാന്‍ കഴിയില്ല. അതുകൊണ്ട്‌ തന്നെ സ്വമേധയാ ഒഴിവായി. അതുമാത്രമല്ല ഇപ്പോള്‍ ചെറിയൊരു ബ്രേക്ക്‌ ആവശ്യമാണ്‌.

പുതിയ പ്രൊജക്ടില്‍ ഒപ്പുവെച്ചിട്ടുണ്ട്‌. മൂന്ന്‌ മാസത്തിന്‌ ശേഷം അഭിനയ രംഗത്തേക്ക്‌ തിരിച്ചെത്തും. ഇപ്പോള്‍ പുറത്തുവന്ന അപവാദങ്ങളെ കുറിച്ച്‌ ഒന്നും പറുന്നില്ല.  മേഘ്‌ന  പറയുന്നു.

"ചന്ദനമഴ''യില്‍ നിന്നും  ഒഴിവായതാണ്‌, ആരും പുറത്താക്കിയതല്ല; ; മേഘ്‌ന വിന്‍സന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക