Image

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു

Published on 27 February, 2012
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ്(57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. നാഷണല്‍ ഹെറാള്‍ഡിലൂടെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച ജോര്‍ജ് ജോസഫ് ടൈംസ് ഓഫ് ഇന്ത്യയിലും ഇന്ത്യന്‍ എക്‌സ്പ്രസിലും പ്രവര്‍ത്തിച്ചു. 1990 കളില്‍ കശ്മീരില്‍ എക്‌സ്പ്രസിന്റെ ലേഖകനായി പ്രവര്‍ത്തിക്കവേയാണ് പത്രപ്രവര്‍ത്തകയായ ആശ ഖോസയെ പരിചയപ്പെടുന്നത്. വൈകാതെ അദ്ദേഹം ഖോസയെ ജീവിത പങ്കാളിയാക്കി.

ജീവന്‍ ടി.വിയുടെ ഡല്‍ഹി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. 2010 ല്‍ ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയില്‍ ചേര്‍ന്ന ജോര്‍ജ് ജോസഫ് മരിക്കും വരെ അവിടെ പൊളിറ്റിക്കല്‍ എഡിറ്ററായിരുന്നു.


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഡല്‍ഹി കേരള ഹൗസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ചൊവ്വാഴ്ച വിമാനമാര്‍ഗം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. സംസ്‌കാരം ചൊവ്വാഴ്ച സ്വദേശമായ കാഞ്ഞിരപ്പള്ളിയിലെ ഇടവക പള്ളിസെമിത്തേരിയില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക