Image

അങ്കമാലി ഡയറീസിലെ ലോങ് ഷോട്ട് എടുത്തതിങ്ങനെ

Published on 27 April, 2017
അങ്കമാലി ഡയറീസിലെ ലോങ് ഷോട്ട് എടുത്തതിങ്ങനെ
പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. ചിത്രത്തിലെ അവസാന സീന്‍ ലോങ് ഷോട്ടായിട്ടാണ് ചിത്രീകരിച്ചത്. വലിയ ആള്‍കൂട്ടത്തില്‍ വെച്ച് ചിത്രീകരിച്ച ഈ രംഗം സിനിമ കണ്ടിറങ്ങിയവരുടെ മനസില്‍ നിന്നും വിട്ടുപോകില്ല.

ഇപ്പോള്‍ സംവിധായകന്‍ ലിജോ ജോസ് തന്നെ ആ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് വിവരിക്കുന്ന വിഡിയോ പുറത്തിറങ്ങി. ആ ലോങ് ഷോട്ട് ചിത്രീകരിച്ചതിന്റെ വെല്ലുവിളികള്‍  അദ്ദേഹം വിഡിയോയില്‍ വിവരിക്കുന്നുണ്ട്. നടന്‍ ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മാണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക