Image

ധ്യാന്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

Published on 27 April, 2017
ധ്യാന്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു


ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ധ്യാന്‍ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തോമസ് കെ സെബാസ്റ്റ്യനാണ്. അനൂപ് ജോസഫിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

ധ്യാന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. ശ്രീനാഥ് ഭാസി, അജു വര്‍ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫണ്‍ മൂവിയാണിതെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തില്‍ ധ്യാനിന്റെ പിതാവായി അലന്‍സിയറും വേഷമിടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക