വാട്ടര്‍ഫോര്‍ഡ്: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ ആദ്യകുര്‍ബാന സ്വീകരണം ഏപ്രില്‍ 29ന് (ശനി) നടക്കും. രാവിലെ 9.30ന് നടക്കുന്ന ശുശ്രൂഷകള്‍ക്ക് എറണാകുളം അങ്കമാലി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വാട്ടര്‍ഫോര്‍ഡ് ആന്‍ഡ് ലിസ്മോര്‍ രൂപത ബിഷപ് ഡോ. ഡോ അല്‍ഫോന്‍സസ് കുള്ളിനാന്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ ജോസഫ് കടവുംകാവില്, ഫാ. ജോണ്‍ ഫിലിപ്പ്, ഫാ. സുനീഷ് മാത്യു ഫാ. ഫ്രാന്‍സീസ് സേവ്യര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ബെന്നി, പാട്രിക് ജോര്‍ജുകുട്ടി, ഏദന്‍ ചാണ്ടി, അനറ്റ് ജോ ആന്‍ഡ്രൂസ്, ഇവാന് ഷിജു, സാറ മരിയ തോമസ് എന്നീ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരിക്കുന്നത്.
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍