Image

ആഷ്‌ഫോര്‍ഡില്‍ അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ്

Published on 27 April, 2017
ആഷ്‌ഫോര്‍ഡില്‍ അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ്


      ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജോസഫ് മൈയിലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി അഞ്ചാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. 

വില്‍സ്‌ബ്രോ കെന്റ് റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജൂണ്‍ മൂന്നിന് (ശനി) ആണ് മത്സരം. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. 

ജേതാക്കള്‍ക്ക് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുപുറമെ 1001 പൗണ്ടും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും ട്രോഫിയും ലഭിക്കും. മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും. 

ടൂര്‍ണമെന്റിനോടനുബന്ധിച്ച് രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: ജെറി 07861653060, ജോളി ആന്റണി 07913597718, രാജീവ് 07877124805, മനോജ് 07983524365.

വിലാസം:
willesbrough Regional criket Ground Ashford, Kent TN24 OQE.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക