Image

ജര്‍മനിയിലെ ബേബി ബൂം തലമുറ സാന്പത്തിക ബാധ്യതയാകും

Published on 27 April, 2017
ജര്‍മനിയിലെ ബേബി ബൂം തലമുറ സാന്പത്തിക ബാധ്യതയാകും


      ബെര്‍ലിന്‍: ജര്‍മനിയിലെ പ്രായമേറുന്ന ജനത അടുത്ത പതിറ്റാണ്ടിന്റെ മധ്യം മുതല്‍ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് ബാധ്യതയായിത്തുടങ്ങുമെന്ന് പഠന റിപ്പോര്‍ട്ട്. ബേബി ബൂം തലമുറയില്‍പ്പെട്ടവര്‍ വിരമിക്കുന്ന സമയമാണത്.

ജോലി ചെയ്യുന്ന തലമുറയിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് വരാന്‍ പോകുന്നത്. ഇതോടെ രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യത 1.0 ശതമാനത്തിനു താഴേയ്ക്കു പതിക്കും. 2011 മുതല്‍ 2016 വരെയുള്ള 1.25 ശരാശരിയില്‍നിന്നായിരിക്കും ഈ വീഴ്ച എന്നും വിലയിരുത്തല്‍.

യൂറോപ്പിലെ രോഗി എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജര്‍മനി പിന്നീട് ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാന്പത്തിക ശക്തിയായി മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യം രേഖപ്പെടുത്തിയത് 1.9 ശതമാനം വളര്‍ച്ചയാണ്. 

അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോള്‍ 1990ലെ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. 5.8 ശതമാനം. 2000ത്തിന്റെ തുടക്കത്തില്‍ നടത്തിയ തൊഴില്‍ വിപണി പരിഷ്‌കാരങ്ങളാണ് രാജ്യത്തെ നിരവധി തൊഴില്‍രഹിതരെ തൊഴില്‍ മേഖലയിലേക്കെത്തിച്ചത്. മറ്റു പല രാജ്യങ്ങളുമായും താരതമ്യം ചെയ്യുന്‌പോള്‍ ജര്‍മനിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുപാതവും കൂടുതലാണ്.

എന്നാല്‍, വരും വര്‍ഷങ്ങളില്‍ രാജ്യത്തെ 6075 പ്രായ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം മൂന്നു മില്യണ്‍ കടക്കുമെന്നാണ് കണക്കാക്കുന്നത്. 1960 കള്‍ക്കൊടുവില്‍ ജനിച്ചവരാണ് ബേബി ബൂം തലമുറ എന്നറിയപ്പെടുന്നത്. ഇതേ സമയത്തു തന്നെ 4554 പ്രായ വിഭാഗത്തിലുള്ളവരുടെ എണ്ണം മൂന്നര മില്യണിനു താഴെയെത്തുമെന്നും കണക്കാക്കുന്നു. 1529 പ്രായ വിഭാഗത്തില്‍ രണ്ടര മില്യണ്‍ മാത്രമായിരിക്കും ഉണ്ടാവുക.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക