Image

അബുദാബി മലയാളി സമാജത്തിന് പുതിയ നേതൃത്വം

Published on 27 April, 2017
അബുദാബി മലയാളി സമാജത്തിന് പുതിയ നേതൃത്വം


      അബുദാബി: മുസഫയില്‍ പ്രവര്‍ത്തിക്കുന്ന അബുദാബി മലയാളി സമാജത്തിന് പുതിയ നേതൃത്വം. ബി. യേശുശീലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ഭാരവാഹികളായി വക്കം ജയലാല്‍ (പ്രസിഡന്റ്), അന്‍സാരി അബ്ദുല്‍ വഹാബ് (വൈസ് പ്രസിഡന്റ്), എ.എം. അന്‍സാര്‍ (ജനറല്‍ സെക്രട്ടറി), ടോമിച്ചന്‍ ടി. വര്‍ക്കി (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എ.എം. അബ്ദുല്‍ നാസര്‍, പി. അനില്‍ കുമാര്‍, ബിജു ശശി, പി.ടി. ഹുസൈന്‍, ജെറിന്‍ കുര്യന്‍ ജേക്കബ്, പുന്നൂസ് ചാക്കോ, എം. രത്‌നകുമാര്‍, സുബൈര്‍ സജീം, എച്ച്. ഷുഹൈബ്, ഷിബു വര്‍ഗീസ്, ഷാജി ബെഞ്ചമിന്‍, അബ്ദുല്‍ കരീം, സിര്‍ജാന്‍ അബ്ദുല്‍ വഹാബ് എന്നിവരെയും തെരഞ്ഞെടുത്തു. 

ഫ്രണ്ട്‌സ് എഡിഎംസ്, കല അബുദാബി, ദര്‍ശന സാംസകാരിക വേദി, അരങ്ങു സാംസ്‌കാരിക വേദി അബുദാബി സോഷ്യല്‍ ഫോറം, ഐഒസി അബുദാബി, യുവകലാ സാഹിതി, നൊസ്റ്റാള്‍ജിയ, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം, മലയാള സൗഹൃദ വേദി എന്നീ സംഘടനകള്‍ അടങ്ങുന്ന കോഓര്‍ഡിനേഷന്‍ ആണ് ഭരണ മുന്നണിക്കു നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക