Image

വഫ്രയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാന്പ് ആരംഭിച്ചു

Published on 27 April, 2017
വഫ്രയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാന്പ് ആരംഭിച്ചു


      കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ സണ്‍ഡേ സ്‌കൂള്‍ ക്യാന്പിന് തുടക്കം കുറിച്ചു. ഏപ്രില്‍ 26ന് വഫ്ര യില്‍ വികാരി റവ. ബിജി മാമ്മന്‍ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ക്യാന്പ് ലീഡര്‍ റവ. ബിന്‍സണ്‍ തോമസ്, ഇടവക വികാരി റവ. സജി ഏബ്രഹാം എന്നിവര്‍ 29 വരെ നീണ്ടു നില്‍ക്കുന്ന ക്യാന്പിനു നേതൃതം നല്‍കും.

സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എബ്രഹാം മാത്യു, തോമസ് വര്‍ഗീസ്, എന്നിവര്‍ പ്രസംഗിച്ചു. 28ന് രാവിലെ 10.30ന് ഇടവകയുടെ ആരാധന വഫ്രയില്‍ നടക്കുമെന്ന് ഇടവക സെക്രട്ടറി കെ. ബോണി ഏബ്രഹാം അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക