Image

നേപ്പാളിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇനി മുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും മത്‌സരിക്കാം

Published on 27 April, 2017
നേപ്പാളിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇനി മുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും മത്‌സരിക്കാം
ലക്‌നോ: നേപ്പാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഇനി മുതല്‍  മത്സരിക്കാം. ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ തരായി മേഖല എന്നറിയപ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

ഏഴുമാസത്തോളം നീണ്ട സമരങ്ങള്‍ക്കൊടുവിലാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവസരമൊരുക്കാന്‍ നേപ്പാള്‍ അധികൃതര്‍ തീരുമാനിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരു രാജ്യക്കാരും പരസ്പരം വിവാഹിതരാകുന്നത് സാധാരണയായി നടക്കുന്നുണ്ട്. നിയമ ഭേദഗതി ഭാവിയില്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിനും അവസരമൊരുക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക