Image

Muzik247 'മാന്‍ഹോള്‍'ലെ `സെടിക്ക്‌ സെടി` എന്ന സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 27 April, 2017
Muzik247 'മാന്‍ഹോള്‍'ലെ `സെടിക്ക്‌ സെടി` എന്ന സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു


കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, 'മാന്‍ഹോള്‍' എന്ന മലയാള ചിത്രത്തിലെ `സെടിക്ക്‌ സെടി` സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു. `സീരഹോം പാത്തി കെട്ടി` എന്ന പരമ്പരാഗത തമിഴ്‌ നാടോടി ഗാനത്തിന്റെ പുനരാവിഷ്‌ക്കാരമാണ്‌ ഈ പാട്ട്‌. 

സിദ്ധാര്‍ത്ഥ പ്രദീപാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. നിതിന്‍ രാജ്‌, മിനി രാമന്‍ എന്നിവര്‍ ആലപിച്ച ഈ ഗാനത്തിന്റെ കൂട്ടിച്ചേര്‍ക്കപ്പെട്ട വരികള്‍ രചിച്ചിരിക്കുന്നത്‌ ജയ കുമാര്‍ എന്‍ ആണ്‌.

വിധു വിന്‍സെന്റ്‌ സംവിധാനം നിര്‍വഹിച്ച 'മാന്‍ഹോള്‍' 2016 കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായും മികച്ച സംവിധാനമായും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ഷി ബൈജു, സജി ടി എസ്‌, ശൈലജ ജെ, സണ്ണികുട്ടി എബ്രഹാം, രവി കുമാര്‍, ഐ ആര്‍ പ്രസാദ്‌, രേണു സൗന്ദര്‍, ഗൗരി ദാസന്‍, സുന്ദര്‍ രാജ്‌, മിനി എം ആര്‍ കനവ്‌, സുനി ആര്‍ എസ്‌ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

 കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്‌ ഉമേഷ്‌ ഓമനകുട്ടനാണ്‌. ഛായാഗ്രഹണം സജി നായരും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. (മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. എം പി വിന്‍സെന്റ്‌, ജോസ്‌ വിന്‍സെന്റ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ഹൈപത്യ ഫിലിംസ്‌ (Hypatia Films)ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

`സെടിക്ക്‌ സെടി` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: വേേു:െ//www.youtube.com/watch?v=oDBn0zAFgW8

മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക