Image

മറ്റൊരു ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കാണാതായി

പി.പി.ചെറിയാന്‍ Published on 27 April, 2017
മറ്റൊരു ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കാണാതായി
സാന്‍കാര്‍ലോസ്(കാലിഫോര്‍ണിയ): സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച് ഫെല്ലോ സയക ബാനര്‍ജി(33)യെ ഏപ്രില്‍ 24 മുതല്‍ കാണാതായതായി സാന്‍ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

ഓര്‍ലാന്റോ എയര്‍പോര്‍ട്ടില്‍ ഏപ്രില്‍ 24 ന് ഭാര്യ ഖേയ ചക്രബര്‍ത്തിയെ സ്വീകരിക്കാന്‍ എത്തേണ്ടതായിരുന്നു സായക്. സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ കാര്‍ലോസ് നിവാസിയാണ് 33 കാരനായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി.

വീട്ടില്‍ നിന്നും ഹുണ്ടെയ് കാറില്‍ യാത്ര പുറപ്പെട്ടതായി പോലീസ് പറയുന്നു. ശാന്ത പ്രകൃതക്കാരനായ സായകിന്റെ തിരോധാനം സംശയാസ്പദമാണെന്നും പോലീസ് ചൂണ്ടികാട്ടി.
ഐ.ഐ.ടി. കാണ്‍പൂരില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം 2014 ല്‍ സ്റ്റാന്‍ഫോഡില്‍ നിന്നും പിഎച്ചഡി കരസ്ഥമാക്കിയിട്ടുണ്ട്.

സായക്കിനെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 650363 4066 എന്ന നമ്പറിലോ, Dhoss@smcgov.org എന്ന ഇമെയിലിലോ, ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

മറ്റൊരു ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കാണാതായിമറ്റൊരു ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കാണാതായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക