Image

മണിയുടെ പ്രസംഗം : സംസ്ഥാനത്തെ പൊലീസ്‌ മേധാവി ഇതൊന്നും കാണുന്നില്ലേയെന്ന്‌ ഹൈക്കോടതി

Published on 28 April, 2017
മണിയുടെ പ്രസംഗം : സംസ്ഥാനത്തെ പൊലീസ്‌ മേധാവി ഇതൊന്നും കാണുന്നില്ലേയെന്ന്‌  ഹൈക്കോടതി

കൊച്ചി: മന്ത്രി എം.എം മണിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. മണിയുടെ പ്രസംഗം അതീവ ഗൗരവതരമെന്ന്‌ ഹൈക്കോടതി. സംസ്ഥാനത്തെ പൊലീസ്‌ മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഇവിടെ എന്തും നടക്കുമോയെന്നും ഹൈക്കോടതി ചോദിച്ചു.


മണിക്കെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്‌പര്യഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ മണിയുടെ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ നിലപാടെടുത്തത്‌.

മണി സ്‌ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ്‌ പറഞ്ഞത്‌ എന്നും സര്‍ക്കാര്‍ അഭിഭാഷന്‍ വ്യക്തമാക്കി.

തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരെ എന്തും പറയാമെന്നാണോ ഇവര്‍ കരുതുന്നതെന്നും അവര്‍ക്കും പൗരാവകാശമുണ്ടെന്നും അക്കാര്യം ആരും മറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹരജിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും എന്ത്‌ സാഹചര്യത്തിലാണ്‌ മണിയുടെ പ്രസംഗമെന്നും കോടതി ചോദിച്ചു.

വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്‌ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത സിറ്റിങ്ങില്‍ കേസ്‌ വീണ്ടും പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക