നീണ്ട
കാത്തിരിപ്പിനൊടുവില്‍ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 തിയേറ്ററുകളിലേക്കെത്തി.
തിയേറ്ററുകളിലെല്ലാം
പുലര്‍ച്ചെ മുതല്‍ ഗംഭീര തിരക്കാണ്. തമിഴ് നാട്ടില്‍
ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്തത്. ഗംഭീരമെന്നാണ് ചിത്രം കാണാനെത്തിയ പ്രേക്ഷകരൊക്കെ പറയുന്നത്.
റിലീസിങ്ങ് കഴിഞ്ഞ് ആദ്യ ഷോ കഴിയുന്നതിനിടയില്‍ത്തന്നെ ചിത്രത്തിലെ
സസ്പെന്‍സ് പുറത്തുവിടുമെന്ന് കെആര്‍കെ വെല്ലുവിളിച്ചിരുന്നു. ഇതിനെതിരെ
സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ബാഹുബലി എന്തിന് കട്ടപ്പയെ
കൊന്നുവെന്നറിയാന് തിയേറ്ററില്‍ത്തന്നെ പോവണമെന്നാണ് സിനിമാപ്രേമികള്‍
പറയുന്നത്.
ബാഹുബലിയുടെ ആദ്യഭാഗത്തെക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്നാണ്
ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഹോളിവുഡ് സിനിമകളോട്
കിടപിടിക്കത്തക്ക സെറ്റാണ് രണ്ടാം ഭാഗത്തിന്റെയും. ഗ്രാഫിക്സും കിടിലനാണെന്നും
പ്രേക്ഷകര്‍ പറയുന്നു.