Image

സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ പദ്ധതിയിട്ട മോഡലിന്‌ മൂന്നു വര്‍ഷം തടവ്‌

Published on 28 April, 2017
സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ പദ്ധതിയിട്ട മോഡലിന്‌ മൂന്നു വര്‍ഷം തടവ്‌

മുംബൈ: പ്രമുഖ ചലച്ചി്രത സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ പദ്ധതിയിട്ട മോഡല്‍ പ്രീതി ജെയിനിന്‌ മൂന്നു വര്‍ഷം തടവ്‌. പതിനായിരം രൂപ പഴയ്‌ക്കും ശിക്ഷിച്ചിട്ടുണ്ട്‌. സാവേരി സെഷന്‍സ്‌ കോടതിയുടേതാണ്‌ ഉത്തരവ്‌.

2005ല്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ പ്രീതി അധോലോക നേതാവ്‌ അരുണ്‍ ഗാവ്‌ലിയുടെ സംഘാംഗം നരേഷ്‌ പര്‍ദേശിക്ക്‌ ക്വട്ടേഷന്‍ നല്‍കിയെന്നാണ്‌ കേസ്‌. 

 പര്‍ദേശിക്കും കൂട്ടാളി ശിവറാം ദാസിനും കോടതി മൂന്നു വര്‍ഷം തടവ്‌ വിധിച്ചിട്ടുണ്ട്‌. ഭണ്ഡാര്‍ക്കറെ വധിക്കാന്‍ പ്രീതി 75,000 രൂപയ്‌ക്കാണ്‌ ക്വട്ടേഷന്‍ നല്‍കിയത്‌. എന്നാല്‍ കൃത്യം നടപ്പാക്കാത്തതിനാല്‍ കുറച്ചു കഴിഞ്ഞ്‌ പണം മടക്കി ചോദിച്ചു.

തര്‍ക്കം മൂത്ത്‌ പ്രശ്‌നം ഗാവ്‌ലിയുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന്‌ ഉറ്റഅനുയായികളെ വിട്ട്‌ ഗാവ്‌ലി വിഷയം പോലീസിനെ അറിയിച്ചു. തുടര്‍ന്ന്‌ പോലീസ്‌ പര്‍ദേശിയെയും കൂട്ടാളിയെയും പ്രീതിയെയും അറസ്റ്റു ചെയ്‌തു.


2004 ജൂലൈയില്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍ തന്നെ 99നും 2004നും ഇടയ്‌ക്ക്‌ 16 തവണ മാനഭംഗപ്പെടുത്തിയെന്ന്‌ കാണിച്ച്‌ പരാതി നല്‍കിയിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞായിരുന്നു ഇത്‌.

 എന്നാല്‍ അവസരം നല്‍കിയില്ല. ഇത്‌ ചോദ്യം ചെയ്‌തപ്പോഴും തന്നെ മാനഭംഗപ്പെടുത്തി. ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മധൂറിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി മാനഭംഗക്കേസ്‌ റദ്ദാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക