Image

ബ്രെക്‌സിറ്ററ്റന് ശേഷം ഒരു അംഗരാജ്യത്തിന്റെ അവകാശം ബ്രിട്ടന് ഉണ്ടാവില്ല

ജോര്‍ജ് ജോണ്‍ Published on 28 April, 2017
ബ്രെക്‌സിറ്ററ്റന് ശേഷം ഒരു അംഗരാജ്യത്തിന്റെ അവകാശം ബ്രിട്ടന് ഉണ്ടാവില്ല
ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയശേഷവും അതിലെ അംഗരാജ്യങ്ങളുടെ അതേ അവകാശം അനുഭവിക്കാനാകുമെന്ന വ്യാമോഹം വേണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ ബ്രിട്ടനോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളും ശനിയാഴ്ച യോഗം ചേരാനിരിക്കെയാണ് മെര്‍ക്കലിന്റെ ഈ പ്രസ്താന.

ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനാണ് ഈ യോഗം. ഈ വര്‍ഷം ജൂണിലേ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങുകയുള്ളു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് നല്കാനുള്ള പണത്തിന്റെ കാര്യം ചര്‍ച്ചയുടെ തുടക്കത്തിലേ ഉന്നയിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു. 44 വര്‍ഷമായി യൂറോപ്യന്‍  യൂണിയനുമായുള്ള ബന്ധമാണ് ബ്രിട്ടന്‍ അവസാനിപ്പിക്കുന്നത്. ഇത് ബ്രിട്ടന് തികച്ചും കയ്പ്പുള്ളതായിരിക്കുമെന്നും അംഗെലാ മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

ബ്രെക്‌സിറ്ററ്റന് ശേഷം ഒരു അംഗരാജ്യത്തിന്റെ അവകാശം ബ്രിട്ടന് ഉണ്ടാവില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക