Image

സൌമ്യവധം: തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 28 April, 2017
സൌമ്യവധം: തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി : സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ, ഗോവിന്ദച്ചാമിക്ക്‌ വധശിക്ഷ നല്‍കണം എന്ന ആവശ്യം ഉന്നയിക്കാന്‍ നിയമസംവിധാനത്തില്‍ ഉള്ള എല്ലാ സാധ്യതകളും അവസാനിച്ചു.

 ചീഫ്‌ജസ്റ്റിസ്‌ ജെ എസ്‌ ഖെഹറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ ചേംബറിലാണ്‌ ഹര്‍ജി പരിഗണിച്ചത്‌.

നേരത്തെ കേസ്‌ പരിഗണിച്ച ജസ്റ്റിസുമാരായ രഞ്‌ജന്‍ ഗൊഗൊയ്‌, പി സി പന്ത്‌, യു യു ലളിത്‌ എന്നിവര്‍ക്ക്‌ പുറമെ ജസ്റ്റിസുമാരായ ദീപക്‌മിശ്ര, ജെ ചെലമേശ്വര്‍ എന്നിവരും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.

വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും അമ്മ സുമതിയും സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ നവംബര്‍ 11ന്‌ സുപ്രീംകോടതി തള്ളിയിരുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക