Image

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്ന്‌ സിപിഐ

Published on 28 April, 2017
മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്ന്‌  സിപിഐ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. അധികാരമേറ്റെടുത്തത്‌ മുതല്‍ മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്ന്‌ വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ ഈ ഏകാധിപത്യ പെരുമാറ്റം തിരുത്താന്‍ സിപിഎം ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. തെറ്റുകളില്‍ നിന്ന്‌ പാഠം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്‌ സിപിഐ. 

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സിപിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ്‌ സിപിഐയുടെ വിമര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക