Image

Muzik247 'രാമന്‍റെ ഏദന്‍തോട്ടം'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 28 April, 2017
Muzik247 'രാമന്‍റെ ഏദന്‍തോട്ടം'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു


കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബലായ (മ്യൂസിക്‌247), കുഞ്ചാക്കോ ബോബന്‍ അനു സിത്താര ചിത്രം 'രാമന്റെ ഏദന്‍തോട്ടം'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക്‌ ബിജിബാല്‍ ഈണം പകര്‍ന്ന മൂന്ന്‌ ഗാനങ്ങളാണ്‌ ആല്‍ബത്തിലുള്ളത്‌. ശ്രേയാ ഘോഷാല്‍, സൂരജ്‌ സന്തോഷ്‌, രാജലക്ഷ്‌മി എന്നിവര്‍ ആലപിച്ചിരിക്കുന്നു.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. അകലെയൊരു കാടിന്റെ
പാടിയത്‌: ശ്രേയാ ഘോഷാല്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: ബിജിബാല്‍

2. കവിതയെഴുതുന്നു
പാടിയത്‌: സൂരജ്‌ സന്തോഷ്‌
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: ബിജിബാല്‍

3. മാവിലക്കുടില്‍
പാടിയത്‌: രാജലക്ഷ്‌മി
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: ബിജിബാല്‍

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=C2MkHX38g2c

രഞ്‌ജിത്ത്‌ ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്‌, രമേശ്‌ പിഷാരടി, അജു വര്‌ഗ്ഗീസ്‌, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം മധു നീലകണ്‌ഠനും ചിത്രസംയോജനം വി സാജനുമാണ്‌. ഡ്രീംസ്‌ എന്‍ ബിയോണ്ട്‌ (Dreams N Beyond)ന്റെ ബാനറില്‍ രഞ്‌ജിത്ത്‌ ശങ്കര്‍ നിര്‍മിച്ചിട്ടുള്ള 'രാമന്റെ ഏദന്‍തോട്ടം' മെയ്‌ 12ന്‌ തിയേറ്ററുകളില്‍ എത്തും.


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക