Image

മാപ്പ് മാതൃദിനാഘോഷം മെയ് 13-നു ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 April, 2017
മാപ്പ് മാതൃദിനാഘോഷം മെയ് 13-നു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) മെയ് 13-നു ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ വൈകിട്ട് 9 വരെ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു മാതൃദിനാഘോഷം സംഘടിപ്പിക്കുന്നു.

1908-ല്‍ ആദ്യമായി ആന്‍ ജെര്‍വീസ് തന്റെ അമ്മയെ ആദരിക്കുന്നതിനായി ആരംഭിച്ച ദിനം, 1914-മെയ് രണ്ടാം ഞായറാഴ്ച മാതൃദിനമായി പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ പ്രഖ്യാപിച്ചു. തുടര്‍ന്നു എല്ലാവര്‍ഷവും മെയ് മാസം രണ്ടാം ഞായറാഴ്ച അമ്മമാരുടെ ദിനമായി വേര്‍തിരിച്ച് ആഘോഷിക്കുന്നു. മാതാ-പിതാ-ഗുരു-ദൈവം എന്നതാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ.

എന്നും ആദരിക്കപ്പെടേണ്ട വ്യക്തിത്വത്തിന് ഉടമകളാണ് മാതാക്കള്‍. എങ്കിലും വര്‍ഷത്തിലൊരിക്കല്‍ അവര്‍ക്കായി മാത്രം ഒരു ദിനം. ഈവര്‍ഷത്തെ മാതൃദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ മാപ്പ് വനിതാ വിഭാഗം സിബി ചെറിയാന്റെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റര്‍ ലിസി തോമസിന്റെ സഹകരണത്തില്‍ കമ്മിറ്റിയുടെ മുഴുവന്‍ പിന്തുണയോടെ നടക്കുന്നതാണ്. പ്രസിഡന്റ് അനു സ്കറിയയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി എല്ലാവിധ പിന്തുണയും വനിതാ വിഭാഗത്തിന് നല്‍കുന്നു.

ഈവര്‍ഷം മുഖ്യ പ്രാസംഗീകരായി പങ്കെടുക്കുന്നത് കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രസിഡന്റ് സ്വപ്ന രാജേഷും, ഡെലവേര്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അബിതാ ജോസും ആണ്.

മെയ് 13-നു നടക്കുന്ന മാതൃദിനാഘോഷത്തിലേക്ക് ഫിലാഡല്‍ഫിയയിലുള്ള എല്ലാവരേയും സാദരം ക്ഷണിക്കുന്നതായി വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ സിബി ചെറിയാനും, കണ്‍വീനര്‍ ലിസി തോമസും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, സിബി ചെറിയാന്‍ (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍) 201 216 9169, ലിസി തോമസ് (കണ്‍വീനര്‍) 267 441 2109, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914.
മാപ്പ് മാതൃദിനാഘോഷം മെയ് 13-നു ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക