Image

സനീഷ് ജോര്‍ജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയര്‍ ബോര്‍ഡിലേക്ക് നിയമിതനായി

ജോയിച്ചന്‍ പുതുക്കുളം Published on 28 April, 2017
സനീഷ് ജോര്‍ജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയര്‍ ബോര്‍ഡിലേക്ക് നിയമിതനായി
ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ റെസ്പിരേറ്ററി കെയര്‍ ലൈസന്‍സിംഗ് ബോര്‍ഡിലേക്ക് ഡെസ്‌പ്ലെയിന്‍സില്‍ നിന്നുള്ള റെസ്പിരേറ്ററി കെയര്‍ തെറാപ്പിസ്റ്റായ സനീഷ് ജോര്‍ജ് നിയമിതനായി. ഇല്ലിനോയി സംസ്ഥാനത്തെ പ്രൊഫഷണല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റെഗുലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയെ തെറാപ്പിസ്റ്റുകളുടെ ലൈന്‍സന്‍സിംഗ്, അച്ചടക്ക നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ നയപരമായ ഉപദേശങ്ങള്‍ നല്‍കുന്നതിനായാണ് 1996 മുതല്‍ ഈ ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്.

നാലു റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളും രണ്ട് ഹോസ്പിറ്റല്‍ മേധാവികളും ഒരു മെഡിക്കല്‍ ഡയറക്ടറും അടങ്ങിയ ഈ ബോര്‍ഡില്‍ സനീഷിന്റെ നിയമനം ഏപ്രില്‍ 10-ന് നിലവില്‍ വന്നു. കഴിഞ്ഞ പത്തുവര്‍ഷമായി റെസ്പിരേറ്ററി കെയര്‍ തെറാപ്പിസ്റ്റായ സനീഷ് പ്രസന്‍സ് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററിലെ റെസ്പിരേറ്ററി സൂപ്പര്‍വൈസറായി പ്രവര്‍ത്തിക്കുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (മാര്‍ക്) എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍കൂടിയായ സനീഷിന്റെ ഈ നിയമനത്തില്‍ മാര്‍ക്ക് എക്‌സിക്യൂട്ടീവ് അതിയായ സന്തോഷം പ്രകടിപ്പിച്ചു. സനീഷിന്റെ ഈ നിയമനം റെസ്പിരേറ്ററി കെയര്‍ പ്രൊഫഷന്റെ വളര്‍ച്ചയ്ക്കും, പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്ന തെറാപ്പിസ്റ്റുകള്‍ക്ക് പ്രചോദനവുമാണെന്ന് മാര്‍ക്ക് പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജും, സെക്രട്ടറി ജോസഫ് റോയിയും അഭിപ്രായപ്പെട്ടു.

ഏഷ്യന്‍ വംശജര്‍ക്ക് പൊതുവെയും, മലയാളികള്‍ക്ക് പ്രത്യേകിച്ചും അഭിമാനകരമായ ഈ നേട്ടം കൈവരിച്ച സനീഷ് ജോര്‍ജിനെ ആദരിക്കുന്നതിനായി മാര്‍ക്ക് പ്രത്യേക യോഗം ചേരുന്നതാണെന്നു സെക്രട്ടറി അറിയിച്ചു. റോയി ചേലമലയില്‍ (മാര്‍ക്ക് സെക്രട്ടറി) അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക