Image

രജനീകാന്ത് ചിത്രത്തിന്റെ പേരുമായി വിജയ് ചിത്രം

Published on 28 April, 2017
രജനീകാന്ത് ചിത്രത്തിന്റെ പേരുമായി വിജയ് ചിത്രം

പഴയ ചിത്രങ്ങളുടെ പേരുകള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ കോളിവുഡില്‍ പതിവാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറ്റ്!ലി – വിജയ് ചിത്രത്തിനും ഒരു പഴയകാല ചിത്രത്തിന്റെ പേരിട്ടിരിക്കുകയാണ്.

മൂന്‍ട്രു മുഖം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 1982ല്‍ രജനീകാന്ത് മൂന്നു വേഷങ്ങളില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ പേരാണിത്. ചിത്രത്തില്‍ മൂന്നു വ്യത്യസ്ത ലുക്കിലാണ് വിജയ് എത്തുകയെന്ന് മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യ മേനന്‍, എസ്.ജെ.സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. എ.ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക