Image

എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാര ഉത്തരവ് പിന്‍വലിച്ചു

Published on 27 February, 2012
എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാര ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. 120 കോടി രൂപ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കണമെന്ന് നിര്‍ദേശിച്ച് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്.

ഇത്രയും തുകയുടെ ബാധ്യത വഹിക്കാന്‍ കഴിയില്ലെന്നുകാണിച്ച് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതെതുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക