Image

ലണ്ടനില്‍ ജോസ് കെ. മാണി എംപിക്ക് ഉജ്ജ്വല സ്വീകരണം; അയര്‍ക്കുന്നം മറ്റക്കര സംഗമം വൂള്‍വര്‍ഹാംപ്ടണില്‍ 29ന്

Published on 28 April, 2017
ലണ്ടനില്‍ ജോസ് കെ. മാണി എംപിക്ക് ഉജ്ജ്വല സ്വീകരണം; അയര്‍ക്കുന്നം മറ്റക്കര സംഗമം വൂള്‍വര്‍ഹാംപ്ടണില്‍ 29ന്
   ലണ്ടന്‍: യുകെയിലെ അയര്‍ക്കുന്നം മറ്റക്കര കുടുംബങ്ങളുടെ ആദ്യ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ. മാണി എംപിക്ക് ലണ്ടനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. വ്യാഴാഴ്ച വൈകുന്നേരം നാലിന് ഹീത്രു വിമാനത്താവളത്തില്‍ ഭാര്യ നിഷ ജോസിനോടൊപ്പം എത്തിച്ചേര്‍ന്ന എംപിയെ അയര്‍ക്കുന്നം മറ്റക്കര സംഗമം ജനറല്‍ കണ്‍വീനര്‍ സി.എ. ജോസഫിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സ്വീകരിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍, ജിജോ അരയത്ത്, ലണ്ടന്‍ റീജണ്‍ നേതാവ് തോമസ് ജോസഫ്, ഏബ്രഹാം പൊന്നുംപുരയിടം തുടങ്ങി വിവിധ സംഘടനാ നേതാക്കളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

നാടിന്റെ സര്‍വതോന്മുഖമായ വികസനത്തിനും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കും നിരന്തരമായ ഇടപെടലുകള്‍ നടത്തുന്ന വിദേശകാര്യ സമിതി അംഗം കൂടിയായ ജോസ് കെ. മാണിയെത്തന്നെ മുഖ്യാതിഥിയായി ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സംഘാടകര്‍.

രാവിലെ ഒന്പതിനുതന്നെ എല്ലാ കുടുംബാംഗങ്ങളും എത്തിച്ചേരണമെന്നും 10ന് ഉദ്ഘാടന സംമ്മേളനം ആരംഭിക്കുകയും തുടര്‍ന്ന് വൈവിധ്യങ്ങളായ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: സി.എ. ജോസഫ് (ജനറല്‍ കണ്‍വീനര്‍) 07846747602, റോജിമോന്‍ വര്‍ഗീസ് 07883068181, ജോജി ജോസഫ് 07809770943, ഷൈനു ക്ലയര്‍ മാത്യൂസ് 07872514619, ബാല സജീവ് കുമാര്‍ 07500777681.

വേദിയുടെ വിലാസം: UKKCA Hall, Woodcross Lane, Wolverhampton WV14 9BW. 
റിപ്പോര്‍ട്ട്: ജോയല്‍ ചെറുപ്ലാക്കില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക