Image

പിറവം ഉപതിരഞ്ഞെടുപ്പ്: അനൂപും എം. ജെ ജേക്കബും പത്രിക സമര്‍പ്പിച്ചു

Published on 27 February, 2012
പിറവം ഉപതിരഞ്ഞെടുപ്പ്: അനൂപും എം. ജെ ജേക്കബും പത്രിക സമര്‍പ്പിച്ചു
കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാക്കുട ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ക്കാണ് ഇരുവരും പത്രിക നല്‍കിയത്. മാര്‍ച്ച് 17 നാണ് പിറവം ഉപതിരഞ്ഞെടുപ്പ്.

പിതാവ് ടി.എം ജേക്കബിന്റെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തിയശേഷമാണ് അനൂപ് ജേക്കബ് പത്രിക സമര്‍പ്പിക്കാനെത്തിയത്. 2011 ല്‍ പിറവത്ത് ടി.എം ജേക്കബിനോട് 157 വോട്ടുകള്‍ക്ക് പരാജയപ്പെട്ട എം.ജെ ജേക്കബ് തൊട്ടുപിന്നാലെ പത്രി നല്‍കി. നിരവധി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം എത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. കെ. ആര്‍. രാജഗോപാലാണ് പിറവത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക