Image

കനല്‍ നാടന്‍ പാട്ട് സംഘം വാര്‍ഷികം ആഘോഷിച്ചു

Published on 28 April, 2017
കനല്‍ നാടന്‍ പാട്ട് സംഘം വാര്‍ഷികം ആഘോഷിച്ചു

      ദോഹ: കനല്‍ നാടന്‍ പാട്ട് സംഘം വാര്‍ഷികം ആഘോഷിച്ചു. ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഐസിസി പ്രസിഡന്റ് മിലന്‍ അരുണ്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ മാസ്റ്റര്‍ മുഖ്യാതിഥി ആയിരുന്നു. കനല്‍ മുഖ്യരക്ഷാധികാരി എസ് പ്രദീപ്കുമാര്‍ സ്വാഗതം ആശംസിച്ചു. സംസ്‌കൃതി പ്രസിദന്റ് എ.കെ ജലീല്‍, മന്നായി മലയാളി സമാജം പ്രസിഡന്റ് സതീഷ് കുമാര്‍, തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ കെ.എം. അനില്‍ കുമാര്‍, സംസ്‌കൃതി വക്ര യൂണിറ്റ് പ്രസിഡന്റ് പി. രാജന്‍, യൂസഫ് പി. ഹമീദ് (ഇസ് ലാമിക് എക്‌സ്‌ചേഞ്ച്), കനല്‍ ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കനല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പാട്ടുറവ് കലാസന്ധ്യയും അരങ്ങേറി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക