Image

ദിലീപ് ഷോക്ക് ഡാലസ്സില്‍ ഉജ്ജ്വല സ്വീകരണം.

സന്തോഷ് പിള്ള Published on 28 April, 2017
ദിലീപ് ഷോക്ക് ഡാലസ്സില്‍ ഉജ്ജ്വല സ്വീകരണം.
അനേക വര്‍ഷങ്ങളായി ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്നു വരുന്ന സംസ്‌കാരിക, മതപഠന പാഠശാലയ്ക്ക് ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനുള്ള ധന ശേഖരണാര്‍ത്ഥം
സംഘടിപ്പിച്ചിരിക്കുന്ന ദിലീപ് ഷോ 2017ന് ഡാലസ്സിലെ കലാപ്രേമികളുടെ വമ്പിച്ച സഹകരണമാണ്  ലഭിച്ചിരിക്കുന്നതെന്ന്  കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്  രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. തികച്ചും, പുതുമ നിറഞ്ഞതും, വ്യത്യസ്തമായതുമായ കലാപരിപാടികള്‍, അനേകനാളത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷം അമേരിക്കന്‍ മലയാളികള്‍ക്ക് കാഴ്ചവക്കുവാനാണ്, വലിയ ഒരു സംഘവുമായി ഞങ്ങള്‍ എത്തിയിരിക്കുന്നതെന്ന്, ദിലീപ് ഷോ സംവിധായകന്‍ നാദിര്‍ഷാ അഭിപ്രായപെട്ടു. ഈ  കലാവിരുന്നില്‍,  ദിലീപിനോടൊപ്പം, കാവ്യ മാധവന്‍,  റിമി ടോമി, നമിത പ്രമോദ്,  രമേഷ്  പിഷാരടി, ധര്‍മജന്‍, സ്വസിക  എന്നിവരടങ്ങുന്ന അനേകം പ്രശസ്ത  കലാപ്രതിഭകള്‍  അണിനിരക്കുന്നു. ഡാലസ്സിലെ ഏറ്റവും  നല്ല  പെര്‍ഫോമന്‍സ്  സെന്ററുകളിലൊന്നായ  ഫെയര്‍ പാര്‍ക്കിലെ  മ്യൂസിക് ഹാളില്‍,  ഏപ്രില്‍ 29 വൈകിട്ട്  6 മണിക്ക്  അരങ്ങേറുന്ന  ഈ  കലാപ്രകടനം കാണികള്‍ക്ക്  മറക്കാനാവാത്ത  ഒരു അനുഭവമായിരുക്കുമെന്ന്, ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു.

ദിലീപ് ഷോക്ക് ഡാലസ്സില്‍ ഉജ്ജ്വല സ്വീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക